0%

Chapter Title : ഒരു ലവ് സ്റ്റോറി 3

Author : kkstories Read All Parts 426

പിന്നെയൊന്നും ചോദിക്കാതെ ഫ്രഷ് ആയി പള്ളിയിൽ പോയി.

രാത്രി വന്നപ്പോ ചോറ് തിന്നാൻ എന്നെ കാത്തുനിൽക്കുകയാണ് ഉമ്മ. അവള് പഠിക്കുവാണെന്ന് പറഞ്ഞു. ഒരുമിച്ച് ചോറുകയിക്കുമ്പോ അവളെന്നെയൊന്ന് നോക്കിയത് പോലുമില്ല.. പിറ്റേന്നും അതികമൊന്നും സംസാരിക്കാൻ പറ്റിയില്ല. പടച്ചോനെ ദിവസങ്ങൾ കൊഴിഞ്ഞുപോകുകയാണ് ഒരു വഴി കാണിച്ചു തരണേ എന്നും പ്രാർത്ഥിച്ചു ഞാൻ കിടന്നു...

പതിവുപോലെ അന്നും സുബ്ഹി കഴിഞ് ഞാനെത്തിയപ്പോ എട്ടുമണി ആയിരുന്നു. ചെറിയൊരു ജോഗിങ് കഴിഞ്ഞിട്ടേ വീട്ടിലെത്താറുള്ളു. ഷാനു ചായകുടിക്കുകയാണ്. ഞാനും ഉമ്മാ ചായ എന്നും പറഞ് അവള്കെതിരിൽ ഇരുന്നു.അവളൊന്നു നോക്കി.. സ്കാർഫ് ചുറ്റിയിട്ട് കോളേജിൽ പോകാൻ റെഡിയായിട്ടിരിക്കുകയാണ്. ലൈറ്റ് ബ്ലൂ കളർ ചുരിദാറാണ്. ഈ ഡ്രെസ്സിൽ ഇയാള് സൂപ്പറാണ്‌ട്ടോ..

" പൊക്കണ്ട. "

പൊക്കിയതല്ല. ഞാനൊരു സത്യം പറഞ്ഞതാണേ...

അതിനിടയിൽ ഉമ്മ ചായയും കൊണ്ട് വന്നു..

ഷാനു എനിക്കും കോട്ടക്കൽ വരെ പോകാനുണ്ട്. അഞ്ചുമിനിറ്റ് വെയ്റ്റ് ചെയ്യുവാണേൽ ഒരുമിച്ചുപോകാം. ഞാൻ ഉമ്മ കേൾക്കെ പറഞ്ഞു..

അങ്ങിനെണേൽ ബസിനു പോകേണ്ടല്ലോ. നീ ചായകുടിച്ചു പെട്ടെന്ന് റെഡിയായി വാ.

ആയിക്കോട്ടെ ഉമ്മാ എന്നും പറഞ് റൂമിലേക് നടക്കുമ്പോ അവളെയൊന്ന് നോക്കി... പടച്ചോനെ.... എനിക്കിട്ട് പണി തന്നൂലെ. കാണിച്ചുതരാം. എന്നു പറയുമ്പോലുള്ള മുഖഭാവത്തോടെ എന്നെ നോക്കുന്നു... ഉമ്മ പറഞ്ഞോണ്ട് അവൾക് മറുത്തുപറയാൻ വയ്യല്ലോ.. ഞാൻ കള്ളച്ചിരിയോടെ തന്നെ ഫ്രഷായി വന്നു.

ഫ്രണ്ട് ഡോർ തുറന്നുകൊടുത്തെങ്കിലും അവള് പിറകിലാണ് കയറിയത്. വീട്ടിൽനിന്ന് റോഡിലേക്കു തിരിഞ്ഞപ്പോ...

ഷാനു... എവിടെക്കാ പോവണ്ടേ...


അവള് പ്രതീക്ഷിക്കാത്ത ചോദ്യമായൊണ്ടാവും... "എന്ത്.. "എന്ന് ചോദിച്ചു.

അല്ലെടി. എന്നും ഈ കോളേജിൽ പോയിട്ടെന്താ. ഇടക്കൊക്കെ കട്ടാക്കണ്ടേ...

"ഹും.. എന്നെ ബസ് സ്റ്റോപ്പിൽ

💬 Comments

View all comments