Chapter Title : ഒരു ലവ് സ്റ്റോറി 3
ഉമ്മ മിണ്ടാതെ എന്നെ നോക്കി... ഞാനുമ്മയുടെ അടുത്തേക് പോയി.
"ന്റുമ്മക്ക് ഇഷ്ടാണോ ഈ മരുമകളെ... ഉമ്മയെ തോളിലൂടെ പിറകിൽ നിന്ന് രണ്ട് കൈകൊണ്ടും ചുറ്റിപ്പിടിച്ചാണ് ഞാൻ ചോദിച്ചത്....
"ഇവളെ എന്റെ മോളായിട്ടാ ഞാൻ കാണുന്നെ... നിനക്കങ്ങിനെ ഒരാഗ്രഹമുണ്ടെൽ നമുക്ക് ആലോചിക്കാം.... "
"""" മതി.... ഇത്രേം കേട്ടാ മതി.... ഇനി ഉപ്പയോടൊന്ന് ചോദിക്കട്ടെ.... എന്നും പറഞ് ഷെഹി ഫോണെടുത്തു ഡയൽ ചെയ്യാനൊരുങ്ങി...
ടാ... ഇനി നീ ചോദിക്കണ്ട .... നാളെ ഞാൻ പോയിട്ട് ചോദിച്ചോളാം... ഞാൻ ഫോൺ വാങ്ങി കട്ടാക്കി...
ഉമ്മ ഷാനുവിന്റെ അരികിൽ പോയി അവളുടെ കൈപിടിച്ചു... അവളുടെ കണ്ണ് നിറയുന്നുണ്ട്... "നീ കരയാണോ... ന്തിന്... നിന്നെ മരുമോളായിട്ടല്ല മോളായിട്ടെന്നെ കണ്ടോളാം ഞാൻ... നിനക്കിഷ്ടമാണോ ഇങ്ങോട് വരാൻ....
ഷാനു ഉമ്മയെ കെട്ടിപ്പിടിച് കരഞ്ഞു....
ഉമ്മ അവളുടെ തോളിൽ പിടിച്ചെഴുന്നേല്പിച് താടിയിൽ പിടിച്ചു മുഖമുയർത്തി.... എന്തിനാ മോള് കരയുന്നത് . എന്ന് ചോദിച്ചു...
ഷാനു മിണ്ടുന്നില്ല. കണ്ണുനീര് തുടക്കുന്നുണ്ട്.. തല തായ്തിയുള്ള അവളുടെ നിറുത്തം കണ്ടപ്പോ ചേർത്തുപിടിക്കാൻ വല്ലാതെ കൊതിച്ചുപോയി... വികാര നിര്ഭരനിമിഷത്തെ ഷെഹിയാണ് സ്റ്റോപ്പിട്ടത്...
"അല്ലാ.. കരഞ്ഞോണ്ടിരുന്നാലേ എന്റെ ട്രെയിൻ പോകും... നിർത്തിയിട്ട് എല്ലാരും റെഡിയാവാൻ നോകി... ഇന്നെന്നെ കൊണ്ടാകാൻ എല്ലാരും വരണം....
ആ എന്നും പറഞ് ഉമ്മ അകത്തേക്കു പോയി.... ഷാനു പിറകെയും...
ഷെഹി.... നീ... ഇനിയിപ്പോ പോകണോ .....
"പോകാതെപിന്നെ... "
ഇത്രയൊക്കെ ചെയ്ത സ്ഥിതിക്ക്.... നിക്കാഹും കൂടി നീ തന്നെ മുന്നിട്ട് നടത്തിതന്നിട്ട് പൊക്കോ...
"അയ്യടാ. .. ഇക്കയാണെന്നൊന്നും ഞാൻ നോക്കൂല... ഒരാഗ്രഹം കണ്ടില്ലേ.. മോട്ടീന്ന് വിരിഞ്ഞിട്ടില്ല. അപ്പോയെക്കും നിക്കാഹ്... "
💬 Comments
View all comments