Chapter Title : ഒരു ലവ് സ്റ്റോറി 3
ആരാടാ മൊട്ടിന്ന് വിരിയത്തെ എന്നും പറഞ് ഞാനവന്റെ ചെവിക്ക് പിടിച്ചു...
"ആ..... ഉമ്മാ.... ഓടി വരി.... എന്നെ കൊല്ലുന്നേ.... "
ഇല്ല.. ഞാനൊന്നും ചെയ്തില്ല എന്നും പറഞ് ഞാൻ റൂമിലേക്കോടി.... ഇനിയിപ്പോ നിക്കാഹ് ഉമ്മയോട് പറഞ് ഷെഹി എന്നെ നാണം കെടുത്തുന്നത് ആലോചിക്കാൻ കൂടിവയ്യ....
പിറകെ അവനും വന്നു..
ഷെഹി... ഇനി നീയായിട്ട് ഒന്നും ചെയ്യേണ്ട... ഞാൻ കാ രണവൻ മാരോട് പറഞ്ഞോളാം...
"ഓഹ്... ഇപ്പൊ അങ്ങിനാണല്ലേ... എന്ന ആയിക്കോട്ടെ.. നമ്മളൊരു ഹെല്പ് ചെയ്യാമെന്നുവെച്ചപ്പോ.... ആ വേണ്ടെങ്കി വേണ്ട.... "
ആ വേണ്ട നീ പോകാൻ റെഡിയായിക്കോ....
ഷെഹിയെ യാത്രയാക്കാൻ ഞങ്ങളെല്ലാരും കൂടിത്തന്നെ പോയി.... ട്രെയിനിൽ കയറി അവൻ യാത്ര പറയുമ്പോ കണ്ണുനിറഞ്ഞെതെന്തിനാണെന്ന് അറിയില്ല.... തിരിച്ചുപോരുമ്പോ ആരും അതികം സംസാരിച്ചില്ല.. വീട്ടിലെത്തിയിട്ടും എന്തോ ഒന്ന് നഷ്ടപ്പെട്ട ഫീലിംഗ് ആയിരുന്നു..... ഷെഹിയുടെ അഭാവം ഞങ്ങൾക്കെല്ലാം മൗന വ്രതമാണ് സമ്മാനിച്ചത്.... വൈകുന്നേരം ഷാനുവിന്റെ ഉമ്മയും അനിയത്തിമാരും വന്ന് അവളെ കൂട്ടിക്കൊണ്ട് പോയപ്പോ വീട് ശെരിക്കും ഉറങ്ങി.... ഷാനു എന്റെ അടുത് ഒറ്റപ്പെടാതിരിക്കാൻ പോകും വരെ ഉമ്മാന്റെ പിറകിൽ നിന്ന് മാറിയിട്ടില്ലായിരുന്നു.... എന്നെപ്പേടിച്ചിട്ടാവും....
നാളെ രാവിലെ ഞാനും യാത്രയാവുകയാണ്... പ്രവാസത്തിലേക്.... ഒരു ആശ്വാസമുള്ളത് ഷാനുവിനെക്കുറിച്ചു ഉപ്പയോട് നേരിട്ട് സംസാരിക്കാം എന്നു മാത്രമാണ്....
പ്രതീക്ഷയോടെ മനസ്സിൽ വീടും നാടും വിട്ടിറങ്ങുന്ന വേദനയോടെ ഞാൻ പ്ലൈനിൽ കയറി....
ഉമ്മയെപ്പോലെ ഉപ്പയും പെട്ടെന്ന് തന്നെ സമ്മദിക്കുമെന്നാണെന്റെ പ്രതീക്ഷ... എന്നിട്ടവേണം സൈതാലിക്കയോട് പറയാൻ... അപ്പൊ ഇക്കന്റെ മുഖത്തെ സന്തോഷമൊന്ന് നേരിട്ടുകാണണം...
ഓരോ സ്വപ്നങ്ങളും കണ്ട് ഐര്പോര്ടിലെത്തിയതറിഞ്ഞില്ല.... ഉപ്പയുടെ കൂടെ റൂമിലേക് പോകുമ്പോ തന്നെ ഷാനുവിന്റെ കാര്യം പലവട്ടം
💬 Comments
View all comments