0%

Chapter Title : ഒരു ലവ് സ്റ്റോറി 3

Author : kkstories Read All Parts 436

പറയാനൊരുങ്ങി... എന്തോ ഒരു ചമ്മല്... നമ്മളുടെ കല്യാണക്കാര്യം നമ്മളുതന്നെ എങ്ങനാ ഉപ്പയോടൊക്കെ പറയുക.... എങ്ങനാ പറഞ്ഞു തുടങ്ങേണ്ടേ എന്നാലോചിച്ച് റൂമിലെത്തി... ഉപ്പയെന്നെ അവിടാക്കി ഷോപ്പിൽപോയി... ഞാനൊന്ന് ഫ്രഷ് ആയി ഫുഡ് അടിച്ചു കിടന്നുറങ്ങി... എണീറ്റപ്പോ ഉപ്പ റൂമിലെത്തിയിട്ടുണ്ട്... ഓരോ വിശേഷങ്ങൾ പറഞ്ഞിരിക്കുന്നതിനിടയിൽ ഞാൻ ഷാനുവിനെ ക്കുറിച്ച് പറഞ്ഞു...

വീട്ടില് എല്ലാരും ഉണ്ടായിരുന്നപ്പോ നല്ല രസായിരുന്നു. ഷെഹി പോയപ്പോ തന്നെ വീടുറങ്ങിയ പോലായി... ഇപ്പൊ ഉമ്മ ശെരിക്കും ഒറ്റക്കായി....

"ആ ഉമ്മ വിളിച്ചപ്പോ പറഞ്ഞു... "

ഉമ്മ വേറെന്തെങ്കിലും പറഞ്ഞോ ഉപ്പാ...

" ആ നിങ്ങള്ടെ വിശേഷങ്ങളൊക്കെ പറഞ്ഞു.... ഒറ്റക്കായ സങ്കടം പറഞ്ഞോരുപാട് കരഞ്ഞു.... അല്ലാതെ പ്രത്യേകിച്ചൊന്നും പറഞ്ഞില്ല... എന്തേ.... "

ഒന്നൂല്യ.... ഷാനുവിനെക്കുറിച്ചെന്തേലും പറഞ്ഞോ....

"അവളെക്കുറിച്ചല്ലേ എന്നും പറയാറ്.... നിന്റുമ്മക്ക് പെണ്മക്കളില്ലാത്തോണ്ട് ഒരാഴ്ച മോളെക്കിട്ടിയ സന്തോഷം ഉമ്മയുടെ സംസാരത്തിൽ നിന്ന് എനിക്ക് നന്നായിട്ട് മനസ്സിലായി.... നിങ്ങളെക്കാളേറെ അവളെക്കുറിച്ചാ ഒരാഴ്ചയായിട്ട് ഞാൻ കേട്ടിരുന്നത്....എന്താ നീ പറയാൻ വന്നത്‌ "

അത്‌ പിന്നെ ഞാൻ..... ഒന്നൂല്യ...

"അല്ലാ അപ്പൊ എന്തോ ഉണ്ട്... പറയെടാ ഉമ്മയും മക്കളും എന്തോ ഒപ്പിച്ചുവെച്ചിട്ടുണ്ട്.... പറ ... ഞാനൂടി അറിയട്ടെ... "

ഉപ്പയെന്റെ അരികിലേക് ഒന്നൂടെ നീങ്ങിയിരുന്നാണ് ഇത് ചോദിച്ചത്....

ഉപ്പാ....

" എന്താ ദിലു.... പറയാൻ ഒരു മടി..... "

അത്‌....... ഒന്നൂല്യ ഉപ്പാ... ഷാനുവിനെ ഉപ്പാക്കിഷ്ടാണോ....

"പിന്നെ..... അവളെ ആരാ ഇഷ്ടപ്പെടാത്തെ... അവളെന്റെ മോളല്ലേടാ... "

ഉപ്പാന്റെ മോളോ.... അതെപ്പോ ഞാനറിഞ്ഞില്ലല്ലോ.... സൈതാലിക്കയോട് പോയി ചോദിച്ചുനോക്കട്ടെ.... ഞാനൊന്ന് കോമഡി പറഞ് വിഷയത്തിലേക്കു കടന്നു...

"ഓഹ്‌.... ഞാനൊരു ഇത് കിട്ടാൻവേണ്ടി പറഞ്ഞതാണേ.... അതുവിട്ടേക്.... നീ

💬 Comments

View all comments