Chapter Title : ഒരു ലവ് സ്റ്റോറി 3
കാര്യം പറ ദിലു.... "
ആ.... പിന്നെ.... നമുക്കവളെ നമ്മുടെ വീട്ടിലേക് കൊണ്ടുവന്നാലോ....
"ആ അതുനല്ലതാ... ഉമ്മാക്കൊരു കൂട്ടും ആയിക്കോളും... നീ ഇപ്പൊത്തന്നെ വിളിച്ചുപറ.... '"
ഓഹ് എന്റുപ്പ അതല്ല...
"'പിന്നെ... ഏതാ ദിലു.... "'
അവളെ ഉപ്പാന്റെ മരുമോളായിട്ട് കൊണ്ടുവന്നാലോ എന്ന ചോദിച്ചേ....
ഉപ്പയെന്നെ ഒന്ന് ഗൗരവത്തിൽ നോക്കി.... എന്റെ മനസൊന്നിടറിപ്പോയി ആ നോട്ടം കണ്ടിട്ട്...
ഞാൻ ഉപ്പയെ നോക്കാതെ തയ്‌ക്ക് നോക്കിനിന്നു....
എന്റെ അവസ്ഥകണ്ടിട്ടാവണം ഉപ്പ ഉറക്കെ ചിരിച്ചു... എന്തിനാ ചിരിക്കൂന്നേ എന്ന് ചോദിച്ചപ്പോ.....
"നിന്റെ നാവു കൊണ്ട് ഇത് കേൾക്കാൻ വേണ്ടിയാ ഇത്ര നേരം ഞാൻ നിന്നെ വട്ടം കറക്കിയത്.... ഇന്നലെത്തന്നെ ഷെഹിയും ഉമ്മയും എന്നോടെല്ലാം പറഞ്ഞിരുന്നു.... "
എന്നിട്ട് ഉപ്പയേന്തുപറഞ്ഞു....
"'നിന്റുമ്മയും ഞാനും അവളെ കണ്ടപ്പൊയെ ആഗ്രഹിച്ചതാ ഇത്.... അവളുടെ കൂടെയുള്ള താമസം കൂടി ആയപ്പോ ഉമ്മ രണ്ടാമത്തെ ദിവസം തന്നെ മരുമോളാക്കിരുന്നു.... നീയും കൂടി ഏറ്റെടുത്തപ്പോ എന്റെ മോളാ ഷാനു... എന്നുപറഞ്ഞു നടക്കുവാ.... എനിക്കും മോളെപ്പോലെയാ.... നൂറുവട്ടം സമ്മദം.. എന്താ പോരെ... ""
ഞാൻഉപ്പയെ വാരിപ്പുണർന്നു.... പറയാനെനിക്ക് വാക്കുകൾ കിട്ടാതെയായി.... ഇത്രയേറെ സന്തോഷം ജീവിതത്തിൽ ഞാനനുഭവിച്ചിട്ടില്ല.... ഞാനാഗ്രഹിച്ച പെണ്ണിനെ പറയുമ്പോ തന്നെ മറുത്തൊരു വാക്കുപോലും പറയാതെ ഞങ്ങളും ആഗ്രഹിച്ചതാണിത് എന്നു കേള്കുന്നതിലും വലിയ സന്തോഷമില്ലല്ലോ....
എന്നാലും ഉമ്മയെന്നോട് ഇതൊന്നും പറഞ്ഞില്ലല്ലോ...
"അയ്യടാ ഉമ്മയും കൂടി നിന്റൊപ്പം നിന്നിരുന്നെങ്കിൽ ഇങ്ങോട്ട് നിന്നെ കാണാൻ പറ്റുവോ.... നിക്കാഹും കഴിച്ചു നീ എപ്പോ അവളുടെ കൂടെക്കൂടി എന്നു ചോദിച്ചാൽ മതിയാകും....
ഞാനൊന്ന് ചിരിച്ചു....
ഈ ഉപ്പയുടെ ഒരു കാര്യം....
"'സൈതാലിക്കയോട് പറഞ്ഞിട്ടില്ല.... നീ വന്നിട്ടാവാമെന്ന്
💬 Comments
View all comments