0%

Chapter Title : ഒരു ലവ് സ്റ്റോറി 3

Author : kkstories Read All Parts 422

കഴിച്ചു ബെഡിലേക് വീണു. ഷാനുവിനെ നോക്കി നിൽക്കാൻ കൊത്തിയില്ലാഞ്ഞിട്ടല്ല. എന്നെ കണ്ടിട്ട് തലയും തായ്തി നടക്കേണ്ടല്ലോ..പിന്നെ ഉമ്മാക് അവളെ കൂട്ടിവരുമ്പോയെ എന്റെ മേലൊരു കണ്ണുണ്ട്.. അതുഞാൻ ശ്രദ്ധിച്ചിരുന്നു.. എന്റുമ്മാക് എന്നെ അറിയാതിരിക്കുമോ..

ഉമ്മയുടെ സംശയം കൂടേണ്ടെന്ന് കരുതി ഞാൻ പതിവൊന്നും തെറ്റിച്ചില്ല. രാവിലെ ചായകുടിച്ചിറങ്ങിയ എനിക്ക് വീട്ടിലേക് പോവണമെന്നുണ്ട്. ഞാൻ സഹിച്ചുനിന്നു. ഫ്രണ്ട്സുമൊത്ത് സൊറപറഞ്ഞിരിക്കുമ്പോ ഉമ്മയുടെ ഫോൺ വന്നു...

ഹലോ. . എന്തേ ഉമ്മാ..

"ദിലു നീ എവിടാ..


ഞാൻ അങ്ങാടിയിലാ. എന്തേലും സാദനം വേണോ..

"ഒന്നും വേണ്ടെടാ.. നീ ഇങ്ങോട് വാ. ഷാനുവിന് വീട്ടിൽപോയി ഡ്രെസ്സും ബുക്കുമൊക്കെ എടുക്കണേലോ. നീയൊന്ന് കൂടെപ്പോകുമോ.. "


ആ നോക്കട്ടെ..

"നോക്കിയാൽ പോരാ.. വേഗം വാ. അവള് കുളിക്കാൻ പോവാതെ നിൽകുവാ. ഡ്രസ്സ് കൊണ്ടുവന്നിട്ടേ കുളിക്കാൻ പോകുള്ളൂ എന്ന പറയുന്നെ..

ഓഹ് വരാം..

വീട്ടിലെത്തിയപ്പോ ഉമ്മാ കാറിന്റെ ചാവിയുമായി കാത്തുനിൽക്കുന്നു. വണ്ടിയിൽ കയറാൻ പറഞ്ഞപ്പോ ഞാൻ നടന്നുപോയ്ക്കോളാം.ഇവിടുന്ന് നടക്കാനല്ലേ ഒള്ളൂ ഉമ്മാ എന്നവൾ പറയുന്നുണ്ട്. ഉമ്മ തന്നെ ഇറങ്ങിവന്ന് ഡോറോക്കെ തുറന്ന് അവളെ കയറ്റി. അവളുടെ വീട്ടിലേക് പെട്ടെന്ന് എത്തിയപോലെ തോന്നി. അവള് ചാവിയെടുത് വീട് തുറന്ന് അകത്തുകയറി. ഞാൻ പുറത്തു കാത്തുനിന്നു. അഞ്ചുമിനിറ്റ് കഴിഞ്ഞപ്പോയെക് അവള് ബാഗുമായി വന്നു.. വീട് പൂട്ടി വണ്ടിയിൽ കയറി ഇരുന്നു.. ഒരക്ഷരം മിണ്ടിയില്ല.. പോകുമ്പോ ഞാൻ ചോദിച്ചു...

ഷാനു... നീയൊരു മറുപടി തന്നില്ല....

ആദ്യമൊന്നും മിണ്ടിയില്ല..

എന്തായാലും തുറന്നുപറ ഷാനു.. എനിക്ക് സഹിക്കാൻ വയ്യടി.. പ്ലീസ് പറ..

"നിനക്ക് വേറെ പണിയൊന്നുമില്ലേ.. എനിക്കിതിലൊന്നും വിശ്വാസമില്ല.. എന്നെ വിട്ടേക്. "

ഷാനു..എനിക്കും വിശ്വാസമില്ല. ഒട്ടും

💬 Comments

View all comments