0%

Chapter Title : ഒരു ലവ് സ്റ്റോറി 4

Author : kkstories Read All Parts 622

"

ഇക്കയിങ്ങനെ പറഞ്ഞപ്പോ മനസ്സിനൊരല്പം ആശ്വാസമായി....

ഉപ്പക്ക് വിളിച്ചുനോക്കിയപ്പോ ഓപ്പറേഷൻ കഴിഞ്ഞു ഐ സി യു വിലേക് മാറ്റിയെന്ന് പറഞ്ഞു... നാളെയെ റൂമിലേക് കൊണ്ടുവരുള്ളൂ... ഉപ്പ കയറി കണ്ടിരുന്നു... മയക്കത്തിലാണ്... ഒന്നും മിണ്ടുന്നില്ല... വിളിച്ചപ്പോ മൂളുന്നുണ്ട്... എന്നൊക്കെ പറഞ്ഞു....

രാത്രി അർഷാദിന് വീണ്ടും വിളിച്ചു.... എല്ലാവരും അവിടുന്ന് പോയി അമ്മോനും ഞാനും ഉപ്പയും ഇവിടുണ്ട്....കുട്ടികൾക്കൊക്കെ എക്സാം അല്ലേ അതോണ്ടാ അമ്മായിയും എളേമ്മയുമൊക്കെ പോയത്... റൂമെടുത്തിട്ടുണ്ട്.... ഞങ്ങളുറങ്ങാൻ നില്കുകയാ... എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കാൻ നമ്പർ കൊടുത്തു റൂമിലേക് പോന്നതാ.... എന്നൊക്കെ പറഞ്ഞു.... അവിടെത്തന്നെ നില്കനട്ടോ നീ എന്നും പറഞ് ഫോൺ വെച്ചു...

രാവിലെ വിളിച്ചപ്പോ...പത്തുമണിയാവുമ്പോ റൂമിലേക് മാറ്റും... കുഴപ്പമൊന്നുമില്ല.... ഞാനൊന്ന് ഫ്രഷ് ആവാൻ വീട്ടിലേക് പോകുവാ... തിരിച്ചവിടെക് എത്തിയിട്ട് ഞാൻ വിളിക്കാം എന്നാണ് അർഷദ് പറഞ്ഞത്..

ഉപ്പക്ക് വിളിച്ചു....

മോനെ...ഉമ്മാക്കിപ്പോ പ്രശ്നോന്നുമില്ല.. റൂമിൽക് പത്തുമണിക്ക് കൊണ്ടുവരുമെന്നാണ് പറഞ്ഞത്... പിന്നെ നീ പോരാൻ നില്കേന് എന്ന് സൈദു പറഞ്ഞു... അതിന്റെ ആവശ്യമൊന്നുമില്ല.... നീ അടുത്ത മാസം പോന്നാൽ മതിട്ടോ... ഇവിടിപ്പോ പെണ്ണുങ്ങളെ ആരെയെങ്കിലുമാ ആവശ്യം.... പകല് അമ്മായിയോ എളേമ്മമാരോ ആരേലും നിന്നോളാം എന്ന് പറഞ്ഞിട്ടുണ്ട്... രാത്രി ഒൾക്കൊന്നും പറ്റൂല... കിട്ടികൾക്കൊക്കെ പരീക്ഷയാ.... അയിനിപ്പോ എന്താ ചെയ്യാ എന്ന് ആലോചിക്കാ... എന്നാ ശെരി ദിലു... ഫോണില്ക് ആരോ വിളിക്കുന്നുണ്ട്.... പിന്നെ വിളിക്ക്... എന്ന് പറഞ്ഞു ഉപ്പ ഫോൺ വെച്ചു...

സൈതാലിക്ക വിവരം ചോദിച്ചപ്പോ... രാത്രിക്ക് ആളില്ലാത്ത വിവരവും ഞാൻ പറഞ്ഞിരുന്നു....

പത്തുമണിക്ക് ശേഷം വിളിച് ഉമ്മയോട് നേരിട്ട് സംസാരിച്ചപ്പോ കുറച്ചു ആശ്വാസം കിട്ടി.... നല്ല വേദനയുണ്ട് മോനെ എന്നുകേട്ടപ്പോ സങ്കടം വന്നു....

💬 Comments

View all comments