0%

Chapter Title : ഒരു ലവ് സ്റ്റോറി 4

Author : kkstories Read All Parts 382

ചോദിച്ചപ്പോ ഞാനെല്ലാം പറഞ്ഞുപോയി.... ഡ്രാമയുടെ കാര്യവും പറഞ്ഞു...... "

ഇത്രേ ഞാൻ കെട്ടൊള്ളു... പിന്നെയും വാ തോരാതെ അവള് പറയുന്നുണ്ട്.... തലയിൽ കൈവെച്ചു ഞാൻ ബെഡിലേക് വീണു... ഒന്നും മിണ്ടാൻ പോലും പറ്റാത്ത അവസ്ഥ.... എനിക്കവളുടെ ഉപ്പയെ പരിജയം പോലും ഇല്ലാ... അയാൾഎന്നെപ്പറ്റി എന്തുവിചാരിക്കും പടച്ചോനെ.... അമാനയോട് വിശ്വസിച്ചെല്ലാം പറഞ്ഞുപോയി.... ഇങ്ങനൊരു ട്വിസ്റ്റ് പ്രതീക്ഷിച്ചില്ല.... ഇനിയിപ്പോ എല്ലാരും അറിയും... ഉപ്പയും ഉമ്മയുമൊക്കെ അറിയുമ്പോ അവരുടെ മുമ്പിൽ നാണം കെട്ടുപോകും.... ചെ.... ഈ പെണ്ണുങ്ങളെ വിശ്വസിക്കരുതെന്ന് എല്ലാരും പറയുന്നതിന്റെ പൊരുൾ ഇപ്പോഴാ മനസ്സിലായത്.... രഹസ്യം സൂക്ഷിക്കാനറിയാത്ത സാദനം.... ഉമ്മകൊന്ന് വിളിക്കണമെന്നുണ്ട്... പക്ഷെ ഫോണെടുക്കാൻ പോലും കഴിയാതെ കൈ തളർന്നപോലെ തോന്നി.... നിർത്താതെ മെസേജ് ട്യൂൺ കേട്ടപ്പോ ഞാൻ സ്‌ക്രീനിലേക്കൊന്ന് ദയനീയമായി നോക്കി.... അമാനയാണ്... ഫോൺ എറിയാൻ ആണ് തോന്നിയത്...

വൈഫൈ ഓഫ് ആക്കി ഫോൺ ബെഡിലേക്കിട്ട് ഞാൻ കിടന്നു...

അർഷാദിനൊന്ന് വിളിച്ചു കാര്യം പറഞ്ഞാലോ.... ആരോടെങ്കിലും പറഞ്ഞാലേ കുറച്ചേലും ടെൻഷൻ കുറയുള്ളൂ.... ഫോണെടുത്തു നോക്കിയപ്പോ മെസേജ് ഒരുപാടുണ്ട്.... ഓഫ്‌ലൈനല്ലേ വായിച്ചുനോക്കാം എന്നുകരുതി....
"""" സോറി ദിലുക്ക.... ഞാൻ ഉപ്പ ചോദിച്ചപ്പോ പറഞ്ഞുപോയതാ... എന്റുപ്പ പറഞ്ഞതെന്താണെന്നറിയുവോ......... ഡ്രാമയുടെ ആവശ്യമൊന്നുമില്ല.... നിങ്ങളുടേം ഷാനൂന്റേം കല്ല്യാണം ഉപ്പ നടത്തുമെന്ന പറഞ്ഞെ.... നിങ്ങള്ടെ ഉപ്പയോട് ഒന്നും പറയേണ്ടെന്ന് ഞാൻഉപ്പാനോട് പറഞ്ഞു.... അതൊക്കെ ഞാൻ നോക്കിക്കോളാം.... നിങ്ങള്ടെ ഒരു കാര്യവും പറയാതെ തന്നെ കല്ല്യാണം നടത്താൻ ഞാനൊരു ഡ്രാമ കളിച്ചുനോക്കട്ടെ എന്നും പറഞ് നിങ്ങള്ടെ ഉമ്മയെ കാണാൻ പോയിരിക്കുകയാ....

എന്നോട് ദേഷ്യം തോന്നരുത്... ഉമ്മയോട് കള്ളം പറഞ്ഞാലും ഉപ്പയോട് പറയാൻ പറ്റൂല.... അത്രയ്ക്കെന്നെ ഇഷ്ട എന്റുപ്പക്ക്.... സോറി ഫോർ എവെരിതിങ്.... """"

അമാന ഫീൽ ചെയ്തെഴുതിയതാണെന്ന് വായിച്ചപ്പോ മനസ്സിലായി....ഈ പെൺകുട്ടികളുടെ ബെസ്ററ് ഫ്രണ്ട് അവരുടെ ഉപ്പമാരായാൽ ഇങ്ങിനെയൊക്കെയേ നടക്കു....

ഇനി ഹോസ്പിറ്റലിലെ വിവരമറിയണമെങ്കിൽ ഉപ്പക്ക് വിളിച്ചിട്ട് കാര്യമില്ല... ഉമ്മാക്ക് വിളിച്ചാൽ ഉപ്പയുള്ളോണ്ട് തുറന്നുപറയും ഇല്ല.... അർഷാദാണെങ്കിൽ രാവിലെ ഹോസ്പിറ്റലിലെത്തുകയുള്ളു....

രണ്ടും കല്പിച്ചു ഞാനുമ്മക്ക് വിളിച്ചു....

ഉമ്മാക് വിളിച്ചെങ്കിലും അതികം സംസാരിക്കാൻ പറ്റിയില്ല... അവിടെ ആരൊക്കെയോ ഉണ്ട്... രാത്രി ആരാ നിക്കുന്നെ ന്ന് ചോദിച്ചപ്പോ ഷാനുവാണെന്ന് പറഞ്ഞു...ആരാ അവിടെ

💬 Comments

View all comments