Chapter Title : ഒരു ലവ് സ്റ്റോറി 4
അളിയന്റെ അഭിപ്രായം... ഞാൻ ഒരെട്ടു പത്തു മാസത്തിനു ശേഷമേ നാട്ടിൽ വരുള്ളൂ എന്നാ പറഞ്ഞിരിക്കുന്നത് .... ഒന്നും വേണ്ടാ ന്നൊക്കെ ഓല് പറഞ്ഞികനെങ്കിലും കുറച്ചെങ്കിലും കൊടുക്കണ്ടേ....
ഇടിതട്ടിയ പോലെ ഞാൻ കേട്ടുനിന്നു... ഒരക്ഷരം മിണ്ടാൻ പറ്റുന്നില്ല....
ആ അതൊക്കെ ഞമ്മക്ക് കൊടുക്കാം അപ്പോഴല്ലേ.... എനിക്കൊരു തലവേദന... ഞാൻ കിടക്കട്ടെ... എന്നും പറഞ് ഉപ്പ പോകാനൊരുങ്ങി...
" ശെരി ഇക്കാ.... ദിലു നീയും പോയി കിടന്നോ... ക്ഷീണം ഉണ്ടാവുമല്ലോ...."
സൈതാലിക്കയോട് തലകൊണ്ട് ആ എന്നും പറഞ് ഞാൻഉപ്പയുടെ പിറകെ പോയി....
റൂമിന്റെ ഡോറടച്ചതും അതുവരെ പിടിച്ചു നിർത്തിയ സങ്കടം അണപൊട്ടിയൊഴുകി....
"" മോനെ ഇങ്ങിനെ കരയല്ലേ ടാ.... നിനക്കള്ളാഹ് വിധിച്ചിട്ടുണ്ടാവില്ല എന്ന് സമാദാനിക്ക്.... "
ഉപ്പാ ഞാൻ ആഗ്രഹിച്ചുപോയി.... ഉപയൊന്ന് ചോദിക്ക് ഇക്കയോട്... ഉപ്പ ചോദിച്ചാൽ സമ്മതിക്കും.. എനിക്കുറപ്പുണ്ട്... തേങ്ങിക്കൊണ്ട ഞാനിത് പറഞ്ഞത്...
"ദിലു.... എങ്ങിനെയാ ചോദിക്കുക... പറഞ്ഞതൊക്കെ നീയും കേട്ടതല്ലേ... ആ കല്യാണം നടന്നില്ലെങ്കിൽ സൈതൂ ന് അളിയന്റെ മുമ്പിൽ തലകുനിക്കേണ്ടിവരും... രണ്ട് കുടുംബവും വഴക്കും ഉണ്ടാവും നമ്മളായിട്ടെന്തിനാ കുടുംബം പിരിക്കുന്നെ... സൈതു അറിഞ്ഞാൽ ഇനി കൂടുതൽ വെഷമാവും ഉണ്ടാവുക... എന്തു തീരുമാനിക്കുമെന്നറിയാതെ കുടുങ്ങിപ്പോകും.... സൈതൂ ന് നമ്മളെയും അളിയനെയും ഒന്നും പിണക്കാൻ പറ്റൂല ടാ... സഹായിച്ചോരെ ചതിക്കുന്ന മനസൊന്നും അവനില്ല.... "
അപ്പൊ ഞാനെന്താ ചെയ്യേണ്ടേ ഉപ്പാ.... അതും കൂടെ പറഞ്ഞുതാ....
"മോനെ... എനിക്കും നല്ല വെഷമമുണ്ട്.... എന്നുവെച്ച് എല്ലാരേം വെറുപ്പിച്ചു കുടുംബം പിരിച്ചിട്ട് നിനക്ക് ഷാനുവിനെ കെട്ടണോ... നീ പറ.... "
എനിക്കറിയില്ല ഉപ്പ തന്നെ പറ....
ദിലു.... ഇതിപ്പോ ആരും അറിഞ്ഞിട്ടില്ല....ഒന്നും സംഭവിച്ചിട്ടും
💬 Comments
View all comments