0%

Chapter Title : ഒരു ലവ് സ്റ്റോറി 4

Author : kkstories Read All Parts 611

ഇല്ല ഇവിടെ അവസാനിപ്പിക്കാം... സങ്കടം ഉണ്ടാവും.... അതെല്ലാർകും അറിയാം.... എന്നാലും എല്ലാർക്കും നല്ലതേ വരൂ...

മറിച്ചായാൽ മറ്റുള്ളവരുടെ ശാപം ജീവിതകാലം മുഴുവൻ അനുഭവിക്കേണ്ടിവരും.... അതുവേണോ.... ദിലു.... "

ഞാൻ കരഞ്ഞുകൊണ്ട് റൂമിലേക് ഓടി.... ബെഡിൽ കമിയന്നുകിടന് കരഞ്ഞു....ഉപ്പയും കൂടെവന്ന് കിടന്നു... എല്ലാ പ്രതീക്ഷകളും അവസാനിച്ചപോലെ.... സന്തോഷങ്ങളുടെ ഘോഷയാത്ര ആയിരുന്നല്ലോ എന്റെ ജീവിതം.... എല്ലാരുടെയും സമ്മദം കിട്ടിയപ്പോ നില മറന്ന് തുള്ളിച്ചാടി.... ഇപ്പൊ സ്വപ്നക്കൂടാരം തകർന്നു തരിപ്പണമായി ? എപ്പോയോ ഉറക്കം എന്നെ തഴുകിയെന്നറിയില്ല....

നമ്മളാഗ്രഹിക്കുന്നതാവില്ലല്ലോ നടക്കുന്നതെല്ലാം... എന്നാലും ഉമ്മയും ഉപ്പയും ഒക്കെ സമ്മദം തന്നപ്പോ ഞാനെന്നെത്തന്നെ മറന്നുപോയി.... ശെരിക്കും ഷാനുവിനെ വൈഫായിട്ട് കണ്ടുപോയി.... ഇനിയെന്ത് എന്ന ചോദ്യമായിരുന്നു മുമ്പിൽ.... കോളേജിൽ പഠിക്കുന്ന കാലത്ത് ലവ് ഫെയിലിയർ എന്നും പറഞ് താടിവെച്ചു നടക്കുന്ന എത്രപേരെ കളിയാക്കിയതാ...ഒന്ന് പോടോ ഒരു ലവ്.... അവളുപോയെങ്കിൽ വേറെയൊരാന്നെതിനെ നോക്കിക്കോ എന്നൊക്കെ കമന്റടിച്ചതാ.. അനുഭവിക്കുമ്പോയെ യഥാർത്ഥ വിരഹത്തിന്റെ വേദന അറിയൂ.... എന്നിപ്പോ മനസ്സിലായി....

ഒരാഴ്ച കഴിഞ്ഞാ കടയിലൊക്കെ പോയിത്തുടങ്ങിയെ.... സൈതാലിക്കയെ കാണുമ്പോയൊക്കെ മനസ് കലങ്ങിമറിയും. ഷാനുവിനെ ഓർത്തു കരയാത്ത ഒരുദിവസംപോലും കടന്നുപോയില്ല..... ഉമ്മയോട് സങ്കടം പറഞ് ഒരുപാട്‌ കരഞ്ഞു.... ഉമ്മയുടെ സമദനിപ്പിക്കലിലൊന്നും മനസ് നേരെയായില്ല.... നൊമ്പരങ്ങൾ അനുഭവിക്കാത്ത എനിക്ക് ഇത് വല്ലാത്തൊരു മാറ്റമാണ് തന്നത്... ആക്റ്റീവ് ആയി നടന്നിരുന്ന ഞാൻ ആരോടും മിണ്ടാതെയായി.. ഷോപ്പും റൂമും മാത്രമായി ഒതുങ്ങി...

ഒരുമാസത്തിനു ശേഷം എല്ലാം എന്നെ ഏല്പിച്ച് ഉപ്പ നാട്ടിലേക് പോയി.... നാല് ഷോപ്പുകളിലും എത്തേണ്ടതിനാൽ പതിയെ പതിയെ എന്റെ ചിന്ത ബിസിനസ് കാര്യങ്ങളിൽ മാത്രമായി... ഷാനു ഉറങ്ങാൻ തനിച്ചു കിടക്കുമ്പോ മാത്രം വിരുന്നെത്തുന്ന അതിഥിയായി...

💬 Comments

View all comments