0%

Chapter Title : ഒരു ലവ് സ്റ്റോറി 4

Author : kkstories Read All Parts 612

ഒരുദിവസം ഉപ്പയെന്നെ വിളിച്ചു ഉമ്മയും കൂടെയുണ്ട്... സംസാരത്തിനിടയിൽ എന്റെ കല്യാണക്കാര്യം പറഞ്ഞു... അവളുടെ കല്യാണത്തിന് മുന്ബെ എന്റെ മോന്റെ കല്യാണം നടത്തണം... എന്നായിരുന്നു ഉമ്മാന്റെ വാശി.... ഒരുപാട്‌ എതിർത്തെങ്കിലും ഉമ്മയുടെ വാശിക്ക് മുമ്പിൽ തോൽക്കേണ്ടി വന്നു....

നാട്ടിൽ നിന്നും ഫ്രണ്ട്സ് വിളിച്ചുപറഞ്ഞപ്പോഴാണ് സീരിയസായിട്ട് എന്റെ കല്യാണം നോക്കുന്ന തിരക്കിലാണ് ഉപ്പ എന്നറിഞ്ഞത്. പിറ്റേന്ന് അർഷദ് വിളിച്ചു... ഷാനുവിനോടുള്ള പ്രണയം ആകെ അറിയുന്നത് അവനാണ്.... അവനോട് കാര്യങ്ങളെല്ലാം ഞാൻ തുറന്ന് പറഞ്ഞു... ഞാനവളെ കണ്ട് സംസാരിച്ചു നോക്കണോ എന്നവൻ ചോദിച്ചെങ്കിലും ഞാൻ വേണ്ടെന്ന് പറഞ്ഞു.... എല്ലാരേം ധിക്കരിച്ചു ഞാൻ വിളിക്കുമ്പോ എന്റെകൂടെ ഒരിക്കലും അവളിറങ്ങി വരില്ല... അങ്ങിനെ ഒരു പെണ്ണല്ല എന്റെ ഷാനു... ആ നന്മ കണ്ടിട്ട് കൂടിയാ ഞാനവളെ സ്നേഹിച്ചത്... വീട്ടുകാര് നാട്ടുകാരുടെ മുമ്പിൽ തലയും തായ്തി നടക്കുന്ന സീൻ ഒരാകാൻപോലും എനിക്കുമാവില്ല.... വേണ്ടെടാ ഇനി കൂടുതൽ അവളെ വേദനിപ്പിക്കണ്ട... പടച്ചോൻ വിദിച്ചതൊക്കെ നടക്കട്ടെ.... എന്നൊക്കെ പറഞ്ഞവനെ സമദനിപ്പിച്ചു....

ഞായറായ്ച ഉപ്പയും ഉമ്മയും എനിക്ക് ഒരു പെണ്ണ് കാണാൻപോയി... അവർക് പെണ്ണിനെ ഇഷ്ടായി... എനിക്ക് കാണാൻ വേണ്ടി വീഡിയോ കാൾ ചെയ്തു... എല്ലാവരുടേം മുമ്പിൽ വെച്ചുതന്നെ ഞാനാ കുട്ടിയെ പരിചയപ്പെട്ടു.... പേര് അമാന ജാസ്മിൻ... പഠിക്കുന്നത് ഷാനുവിന്റെ കോളേജിൽ... അതെ ഇയർ... പിന്നെ കൂടുതലൊന്നും ഞാൻ ചോദിക്കാൻ പോയില്ല.... എന്നോട് ഉപ്പ ഓക്കേ ആണോന്ന് ചോദിച്ചു... നിങ്ങൾക്കിഷ്ടപ്പെട്ടെങ്കിൽ എനിക്ക് ഓക്കേ ആണെന്ന് ഞാനും പറഞ്ഞു...

എന്റെ കല്യാണം ഏതാണ്ട് ഉറപ്പിച്ച മട്ടായി... എല്ലാർക്കും എന്നെയും ഇഷ്ടായിരുന്നു...

അന്ന് രാത്രി എനിക്കൊരു മിസ് കാൾ വന്നു.... നാട്ടിൽ നിന്നാണ്.

💬 Comments

View all comments