Chapter Title : ഒരു ലവ് സ്റ്റോറി 4
ആദ്യം ഞാൻ തിരിച്ചുവിളിച്ചില്ല.. പിന്നെയും മിസ് വന്നപ്പോ തിരിച്ചുവിളിച്ചു....
ഹലോ ആരാ....
"ഹലോ.... ഞാൻ...... അമാനയാണ്.... ഇന്നിക്ക പെണ്ണുകണ്ടില്ലേ... ആ ആളാ... "
ആ...... നീ.....
എന്തിനാ വിളിക്കുന്നത്...
"അത് ഞാൻ വെറുതെ.... അല്ല ഇക്കാ.. നിങ്ങള് ഷെഹിന്റെ ഇക്കയല്ലേ... "
ആ അതെ... അവനെ അറിയുമോ...
"അറിയാതെ പിന്നെ.... ഞങ്ങളൊരുമിച് 10, വരെ പഠിച്ചതാ.... അവൻ സയൻസെടുത്തോണ്ട് പ്ലസ് വണ്ണിന് വേറെയായി.... "
ഓഹ്...
"അല്ലിക്കാ... ഞാനൊരു കാര്യം ചോദിച്ചാ നിങ്ങള് സത്യം പറയുമോ.... "
അതെന്തു കാര്യമാ.... ഞാൻ നുണ പറഞ് ശീലിച്ചിട്ടില്ല... നീ ചോദിക്ക്....
"നിങ്ങൾക് ഷംനയെ അറിയുമോ........ "
എന്റെ ഉള്ളമൊന്ന് കാളി.... പടച്ചോനെ ഇവൾക് അവളെയും അറിയുമോ.....
അല്പം മൗനത്തിനു ശേഷം...
ആ അറിയാലോ.... അവളും നിന്റെ കൂടാണോ പഠിച്ചേ....
"ഹും.... എന്റെ കൂടെ പഠിക്കുന്നു...ബെസ്ററ് ഫ്രണ്ടാണ്.... ആദ്യം ഷെഹിയാ ഷംനയെ പരിചയപ്പെടുത്തി തന്നത്...പ്ലസ് ടുവിന് എന്റെകൂടായിരുന്നു... പിന്നെ ഇതുവരെ ഒരേ ക്ലാസ്സിൽ ആണ്... "
ആഹാ... നിനക്കെല്ലാരെയും അറിയാലോ....
ആ അറിയും... ഷംനയും നിങ്ങളും തമ്മിലുള്ള കണക്ഷൻ എന്താ... "
എല്ലാം അറിയുമെന്ന് പറഞ്ഞിട്ട്....
"അപ്പൊ അത് സത്യമാണോ..."
സത്യമാണ്....
" പിന്നെയെന്താ ഈ പ്രപ്പോസൽ.... എനിക്ക് മനസ്സിലാവുന്നില്ല ... "
അതോ.... അവളുടെ മാരേജ് ഫിക്സ് ചെയ്തു... അവളറിഞ്ഞുകാണില്ല.... നിന്നോട് പറഞ്ഞിരുന്നോ...
"ഇല്ലിക്കാ... ഒന്നും പറഞ്ഞില്ല.... നിങ്ങള് തമ്മിലുള്ള മാരേജ് ഫിക്സ് ചെയ്യുമെന്നൊക്കെ പറഞ്ഞിരുന്നു... എന്നോട് നടന്നതെല്ലാം പറഞ്ഞിട്ടുണ്ട്.... അവളൊരു പാവമാ... എല്ലാത്തിലും കർക്കശം കാണിക്കുന്നത് സേഫ്റ്റിക്ക് വേണ്ടി മാത്രമാണെന്ന് എപ്പോഴും പറയും... ആങ്ങളമാരോ കുടുംബക്കാരോ ഇല്ല.
💬 Comments
View all comments