0%

Chapter Title : ഒരു ലവ് സ്റ്റോറി 4

Author : kkstories Read All Parts 614

ഉപ്പയാണെങ്കിൽ നാട്ടിലും ഇല്ല... വീട് സംരക്ഷിക്കേണ്ട ചുമതല എനിക്കാ എന്നൊക്കെ സങ്കടം പറയും.... നിങ്ങള്ടെ ഉമ്മ മാരേജിന് സമ്മതിച്ചു എന്ന് എത്ര സന്തോഷത്തോടെയാ അവളതു പറഞ്ഞതെന്നറിയുമോ... ഇനിയെനിക്ക് പേടിക്കാതെ ജീവിക്കാമല്ലോ എന്നൊക്കെ അഭിമാനം പറഞ്ഞു നടന്നിട്ടിപ്പോ.... ആരുമായിട്ടാ അവളുടെ മാരേജ്... "

ഞാൻ ഒരുപാട്‌ ആഗ്രഹിച്ചതാ അവളുമൊത്തൊരു ജീവിതം.... അവൾക്കെന്നെ ഇഷ്ടമാണെന്നെനിക്ക് അറിയാം... എന്നാലും തുറന്നിതുവരെ പറഞ്ഞിട്ടില്ല...നല്ല വെഷമമുണ്ട്.... ഞാനായിട്ട് ഒഴിഞ്ഞതല്ല.. അവളുടെ ഉപ്പ മാമന്റെ മോനുമായിട്ട് മാരേജ് ഫിക്സ് ചെയ്തു എന്ന് പറഞ്ഞപ്പോ എന്റെ ഇഷ്ട്ടം പറയാൻ പറ്റിയ സാഹചര്യം കിട്ടിയില്ല... എന്നെ മറന്നാലും വെറുക്കരുതെന്ന് അവളോടൊന്ന് പറയണം.... എനിക്ക് വേണ്ടി... പ്ലീസ്...

"ആ പറയാം.... ഞാനവളോടൊന്ന് സംസാരിക്കട്ടെ....

എന്നും പറഞ്ഞവൾ ഫോൺ വെച്ചു....

ഷാനു എന്റെ ഫോണിനു വേണ്ടി കാത്തിരുന്നിരുന്നോ... എന്റെ ഉപ്പയുടെ സമ്മദം അറിയാൻ കാതോർത്തിരുന്നോ....വേണ്ടാ വേണ്ടാ എന്ന് പറഞ്ഞിട്ടും അവളെക്കൂടി മോഹിപ്പിച്ചിട്ട്..... അള്ളാഹ് എനിക്ക് നീ പൊറുത്തുതരണേ.....

നാളെ അവൾക്കൊന്ന് വിളിക്കണം.... മാപ്പ് പറയണം.... മനസ്സിൽ നിശ്ചയിച്ചുറപ്പിച് ഞാൻ കിടന്നു .....

ഷോപ്പിൽ പോയി സല ടൈമിലാണ് ഫോൺ വിളിക്കാൻ നിന്നത്... ബെല്ലടിക്കുന്നുണ്ട് എടുക്കുന്നില്ല... മൂന്ന് തവണ വിളിച്ചിട്ടും എടുത്തില്ല... കോളേജിലായിരിക്കും അതുകൊണ്ടാവുമെന്ന് മനസ്സിൽ പറഞ് ഞാനെന്റെ ജോലിയിലേക് പോയി... രാത്രിയിലാണ് പിന്നെ എനിക്ക് ടൈം കിട്ടിയത്... ആദ്യം വിളിച്ചപ്പോ ബിസി യാക്കി.... പിന്നെയും അടിച്ചു.. അപ്പോഴും ബിസി... ഞാൻ വിട്ടില്ല പിന്നെയും അടിച്ചു... അപ്പൊ സ്വിച്ച് ഓഫ് ആക്കി...

ഇവളല്ലേലും പണ്ടേ ഇങ്ങിനാ... അമാന കല്യാണക്കാര്യം അവളോട് പറഞ്ഞിട്ടുണ്ടാവും. ഇനി ഫോണെന്നെല്ലാ നേരിട്ട് കണ്ടാൽ പോലും മിണ്ടൂല അതുറപ്പാ..

അപ്പോഴാണ്

💬 Comments

View all comments