0%

Chapter Title : ഒരു ലവ് സ്റ്റോറി 4

Author : kkstories Read All Parts 615

ഇങ്ങോട്ടൊരു മിസ് കാൾ വന്നത്‌.... നോക്കുമ്പോ അമാനയാണ്... ഇവൾക് നൂറായുസാണല്ലോ... പറഞ്ഞു നാവെടുത്തില്ല അപ്പോയ്ക്ക് വന്നു കാൾ....

ഞാൻ തിരിച്ചു വിളിച്ചു...

ഹലോ..

"ഹലോ.... "

എന്തായി... കാര്യങ്ങൾ... നീ എല്ലാം പറഞ്ഞല്ലോ അല്ലേ....

"ആ പറഞ്ഞു "

ഹും... നിന്നോടൊക്കെ പറഞ്ഞ എന്നെ വേണ്ടേ അടിക്കാൻ.... ഞാൻ ഷാനുവിന് വിളിച്ചു സോറി പറയാമെന്ന് കരുതിയതാ...നീ എല്ലാം പരഞ്ഞോണ്ട് അതില്ലാണ്ടായി.... ഫോണെടുക്കുന്നേയില്ല....

"ഹലോ മാഷേ...എന്നെ കുറ്റപ്പെടുത്തല്ലേ ഞാനെന്തുപറഞോണ്ട ഫോണെടുക്കാത്തെ എന്നും കൂടി കേൾക്കണ്ടേ... "

ഞാനവളോട് ആദ്യം ചോദിച്ചത് ദിലുക്കാടെ കല്യാണം നോക്കുന്നുണ്ടോ എന്നാ.... അവളറിയില്ല ന്ന് പറഞ്ഞു... എന്റെ ഉപ്പയുടെ കയ്യിൽ ദിലുക്കന്റെ അഡ്രസ് കണ്ടു എന്ന് പറഞ്ഞപ്പോ അവളുടെ കണ്ണ് നിറഞ്ഞിരുന്നു.... ഒന്നും മിണ്ടാതെ പോകാനൊരുങ്ങിയപ്പോ ഞാനവളെ പിടിച്ചിരുത്തി.... (ഞാൻ,,, ഷെഹിക്ക് ദിലുക്കന്റെ അഡ്രസ് കണ്ടപ്പൊയെ വിളിച്ചുനോക്കി... അപ്പൊ നിന്റെ കല്ല്യാണം മാമന്റെ മോനുമായിട്ട് നിന്റുപ്പ പറഞ്ഞുറപ്പിച്ചു... അതുകൊണ്ടാ ഇക്കാക് വേറെ പെണ്ണ് നോക്കുന്നെ എന്നാണ് പറഞ്ഞത്..)

എന്നൊക്കെ ഞാൻ ഷാനുവിനോട് കള്ളം പറഞ്ഞു...

എന്റെ കല്യാണമോ... അതും മാമന്റെ മോനുമായിട്ടോ നീയെന്തൊക്കെയാ ഈ പറയുന്നെ.... എന്ന് ഷാനു ചോദിച്ചു...

അതെ... അങ്ങിനെയാ ഷെഹിയെന്നോട് പറഞ്ഞത്.... നിനക്ക് വിശ്വാസമില്ലേൽ ഷെഹിക്ക് ഇപ്പൊ വിളിക്കാം എന്നും പറഞ് ഫോണെടുത്തപ്പോ അവള് വേണ്ടാ എന്നും പറഞ് പിടിച്ചുവാങ്ങി....

വേണ്ടെടി... ആർക്കും വിളിക്കേണ്ട... ഇതിലെന്തോ കളിയുണ്ട്.... എന്റെ മാമന്റെ മൂത്തമോന്റെ കല്ല്യാണം കല്ല്യാണം കഴിഞ്ഞിട്ട് രണ്ട് വർഷമായി... പിന്നുള്ളത് പത്താം ക്ലാസിലേക് ജയിച്ചിട്ടുള്ളു.... ?അപ്പൊ പിന്നെ ഏത് മാമന്റെ മോനുമായിട്ട എന്റെ കല്ല്യാണം ഉറപ്പിച്ചത്.... എനിക്ക് അറിയില്ല ....

💬 Comments

View all comments