Chapter Title : ഒരു ലവ് സ്റ്റോറി 4
ഷാനു ഇങ്ങിനെ പറഞ്ഞപ്പോ എനിക്കും ഒരു കളി നടക്കുന്നുണ്ടെന്ന് തോന്നി......
ഷാനു നീ ഒന്ന് ഉപ്പാക്ക് വിളിച്ചുനോക്.... അപ്പൊ അറിയാലോ എന്താ സത്യമെന്ന്....
അപ്പൊത്തന്നെ ഷാനു ഉപ്പാക്ക് വിളിച്ചു....
ഉപ്പയെപ്പോയ എന്റെ കല്യാണമുറപ്പിച്ചേ... അതും ഫായിസിക്കയുമായിട്ട് രണ്ടാം കെട്ടിന്.... ഷാനുഉപ്പയോട് ചിരിച്ചുകൊണ്ട ചോദിച്ചത്...
""മോളെ.... അത്.... ഞാൻ.... "
ഉപ്പ മടിക്കാതെ പറ ഉപ്പാ.... എന്താണെങ്കിലും പറ... ഉപ്പാക്കെന്നെ അറിയുന്നതല്ലേ...
""ഷാനു.... ഉപ്പയുടെ മോള് ദിലുവിനെ സ്നേഹിച്ചിരുന്നോ.... """
ഉപ്പാ... ഞാനായിട്ട് ഒന്നിനും പോയിട്ടില്ല... ദിലുക്കയാ....
""മോള് ആഗ്രഹിച്ചിട്ടുണ്ടേൽ അതു മറക്കണം.... നമുക്കെന്തിനാ അര്ഹതയില്ലാത്തത്.... ""
ഉപ്പാ എന്റെ മനസിലൊന്നും ഇല്ലാ... നിങ്ങള് പേടിക്കൊന്നും വേണ്ടാ.... എന്നെ ഉപ്പാക്ക് വിശ്വസിക്കാം...
""ഷാനുട്ടി... മോളെ... നിന്നെ ഉപ്പാക്ക് നൂറുവട്ടം വിശ്വാസാ... ദിലു ഒരു പാവമാ.... കരീമിക്ക ദിലു വരുന്ന അന്ന് എന്നോട് വീട്ടില് നടന്നതെല്ലാം പറഞ്ഞു...
"അവർക്കൊക്കെ എന്തും പറയാം... ആരെയും കെട്ടാം.... ഞാനല്ലേ ആളുകളുടെ മുമ്പിൽ പോയിനിൽകേണ്ടത്.... ദിലുവിന് നല്ലൊരു കുടുംബത്തിൽ നിന്ന് കല്ല്യാണം നോക്കണമെന്നാണ് എന്റെ ആഗ്രഹം.... അതുകൊണ്ട് ഷാനുവിന്റെ കല്ല്യാണം ഉറപ്പിച്ചു എന്ന് സൈതു ദിലു വന്നാൽ പറയണം.... ബാക്കി ഞാൻ നോക്കിക്കോളാം.... ഷാനുവിനെ വേഗം കെട്ടിച്ചയക്കുകേം ചെയ്യണം... അതിനു വേണ്ടതൊക്കെ ഞാൻ തരാം.... നിങ്ങള്ടെ നാട്ടിലേക് എവിടേക്കെങ്കിലും കെട്ടിച്ചയച്ചാൽ മതി... അങ്ങിനാവുമ്പോ കൺമുമ്പിൽ കാണില്ലല്ലോ.... സൈതു ഒന്നും വിചാരിക്കരുത്.... നിനക്ക് എന്റെ അവസ്ഥ മനസ്സിലാകുമെന്ന ഞാൻ" കരുതുന്നത്.... """
"
കരീമിക്ക ഇങ്ങിനെ പറഞ്ഞപ്പോ ഞാൻ പറഞ്ഞൊരു കള്ളമാ നിന്റെ കല്ല്യാണം.... മോള് എന്നോട് ക്ഷമിക്കില്ലേ.... ഈ ഉപ്പാക്ക് മോള് ആശിക്കുന്നത് വാങ്ങിത്തരാൻ
💬 Comments
View all comments