Chapter Title : ഒരു മഴക്കാലത്ത് [Shanu]
അടുത്തിരിക്കുന്ന കുട്ട്യേ ഒന്ന് നോക്കി ,
ഹ്മ്മ് , കൊള്ളാം , എന്റെ അതെ പ്രായം ആണെന്ന് തോന്നണു, ഒന്ന് പരിചയപ്പെടാം എന്ന് കരുതി .
: ഇതേതാ സ്ഥലം ? തൃശ്ശൂർ കഴിഞ്ഞോ ?
ഒരു സംഭാഷണം തുടങ്ങാൻ എന്തേലും ഒക്കെ കാരണങ്ങൾ വേണ്ടേ
: അഹ് കഴിഞ്ഞു , കഴിഞ്ഞിട്ട് കുറച്ചായല്ലോ ? അവിടെ ആയിരുന്നോ ഇറങ്ങേണ്ടത്
അവൾ ചോദിച്ച ചോദ്യം കേട്ടെങ്കിലും മുത്ത് പോലെ ഇരിക്കുന്ന അവളുടെ പല്ലിലേക്ക് നോക്കിയിരുന്ന എന്നെ അവൾ നോക്കുന്നത് കണ്ടപ്പോ പെട്ടെന്ന് ഞാൻ നോട്ടം മാറ്റി ,
: ഹേയ് അല്ല , കോഴിക്കോടേക്കാണ് , മാഷ് എങ്ങോട്ടാ? : കോഴിക്കോട് തന്നെ : അവിടണോ വീട് ? : അതെ : പടിക്കുകയാണോ ? :അതെ :എവിടെ ?
വീണ്ടും വീണ്ടും എന്റെ ചോദ്യങ്ങൾ കേട്ടപ്പോ അവൾക് ഇഷ്ടായില്ല എന്ന് തോന്നി. അതെനിക്ക് അവളുടെ മുഖത്തു വ്യക്തമായി കാണാൻ പറ്റി .കുറച്ചു നീരസത്തോടെ ആണെങ്കിലും അവൾ തൃശൂർ എന്ന് പറഞ്ഞു ഇനി ചോദിച്ചു ബോർ ആകേണ്ട എന്ന് കരുതി ഞാൻ സൈഡിലേക് കുറച്ചൂടെ ഒതുങ്ങി ഇരുന്നു , ബസ്സിൽ നല്ല തിരക്കും പുറത്തു നല്ല മഴയും , എവിടെ എത്തി എന്നോ എപ്പോ എത്തും എന്നോ അറിയില്ല , കുറച്ചു സമയം ഉറങ്ങാം എന്ന് കരുതി, ഒന്ന് ഉറക്കം പിടിച്ചു വന്നപ്പോഴാണ് ബസ്സ് ഒന്ന് ആടി ഉലഞ്ഞു നിന്നത് , ആൾക്കാരുടെ ഓരോ മുറുമുറുപ്പ് കേട്ട് കൊണ്ടാണ് ഞാൻ കണ്ണ് തുറന്നെ , സംഭവം ബ്രേക്‌ഡോൺ
💬 Comments
View all comments