Chapter Title : ഒരു മഴക്കാലത്ത് [Shanu]
ആണ് . അടിപൊളി , ഇനി ഇന്നൊന്നും അങ്ങു എത്തില്ലാ എന്ന് മനസ്സിൽ പറഞ്ഞു നമ്മുടെ അടുത്തിരിക്കുന്ന കക്ഷിയെ നോക്കിയപ്പോ ആണ് ആള് ടെൻഷൻ അടിച്ചിരിക്കുന്നെ കണ്ടേ . അവളുടെ മുഖം കണ്ടപ്പോ എനിക്ക് ചിരി ആണ് വന്നേ , എന്നാലും സമാധാനിപ്പിച്ചേക്കാം എന്ന് കരുതി .
:ബ്രേക്‌ഡോൺ ആണെന്ന് തോന്നണു മാഷെ , :അയ്യോ ഇനി എന്ത് ചെയ്യും അത് പറഞ്ഞപ്പോ തന്നെ മനസ്സിലായി ആള് കാണുന്ന ലുക്ക് മാത്രം ഒള്ളു , ഒരു പാവം ആണെന്ന് :ചിലപ്പോ റെഡിയാക്കും , അല്ലേൽ അടുത്ത വരുന്ന ബസ്സിൽ കയറ്റിവിടും
ഒരു കാര്യോം ഇല്ലേലും ചുമ്മാ ഏന്തി വലിഞ്ഞു മുന്നിലേക്ക് അവൾ നോക്കുമ്പോ അവളുടെ മുഖം കണ്ടു അറിയാതെ ചിരിച്ചുപോയി ഞാൻ ,
എന്റെ ചിരി കണ്ടിട്ടാവണം , പേടിയിൽ നിന്ന് ചെറുതായി അവളുടെ മുഖം ദേഷ്യം ആയത് .
അപ്പൊയെക്ക് നമ്മുടെ കണ്ടക്ടർ മാമൻ അറിയിപ്പ് തന്നു , ഈ വണ്ടി ഇനി പോകാൻ ടൈം എടുക്കും, പെട്ടെന്നു പോകേണ്ടവർക് അടുത്ത ബസിൽ പോകാം എന്ത് ചെയ്യണം എന്ന് അറിയാതെ വിഷമിച്ചിരിക്കുന്ന അവൾ ആരെയെക്കോയെ ഫോണിൽ വിളിക്കുന്നുണ്ടാർന്നു , സംസാരം കേട്ടിട്ടു അമ്മയാണ് എന്ന് മനസ്സിലായി ,
എന്തായാലും ഇതിൽ ഇരുന്ന് ടൈം കളയണ്ട എന്ന് കരുതി ഞാൻ ഇറങ്ങാൻ തീരുമാനിച്ചു , പക്ഷെ പുറത്തു നല്ല മഴയാണ് , സമയം മൂന്ന് കഴിഞ്ഞു , ഇനി താമസിച്ചാൽ വീടെത്താൻ എനിക്കും ബുദ്ധിമുട്ടായിരിക്കും , മഴ എങ്കിൽ മഴ , കുറച്ചു നനഞ്ഞേക്കാം , ഇറങ്ങാനുളള
💬 Comments
View all comments