Chapter Title : ഒരു മെസ്സേജിന് അപ്പുറം 1 [പറവ 🍁]
പോലും വേണ്ടാതായി.
പിറ്റേന്ന് രാവിലെ ഞാൻ ജോലിക്ക് പോയി. സിനുവും പതിവുപോലെ ക്ലാസ്സിന് പോയി.
ദിവസം മുഴുവൻ അധികം സംസാരിക്കാൻ കഴിഞ്ഞില്ല.
ഇടയ്ക്ക് അവളുടെ ഒരു മെസ്സേജ്.
സിനു: “Busy ആണോ?”
ഞാൻ: “അതെ. നീ?”
സിനു: “Class.”
അത്രയും മാത്രം.
പക്ഷേ ആ ചെറിയ മെസ്സേജുകൾ പോലും ഞങ്ങൾ തമ്മിലുള്ള ബന്ധം നിലനിർത്താൻ മതിയായിരുന്നു.
രാത്രിയായാൽ കാര്യങ്ങൾ മാറും.
ദിവസം മുഴുവൻ പറയാതെ വച്ച കാര്യങ്ങൾ ഓരോന്നായി പുറത്തുവരും. തമാശകളും കളിയാക്കലുകളും പതുക്കെ കൂടുതൽ personal ആയ സംഭാഷണങ്ങളായി മാറി. ചിലപ്പോൾ മണിക്കൂറുകളോളം സംസാരിച്ചിട്ടും പറയാനുള്ളത് തീരില്ല.
അവളുടെ ശബ്ദത്തിലെ ചെറിയ മാറ്റങ്ങൾ പോലും ഞാൻ ശ്രദ്ധിക്കാൻ തുടങ്ങി.
അവൾ സന്തോഷത്തിലാണോ, വിഷമത്തിലാണോ, എന്നെ കളിയാക്കുകയാണോ—ഒക്കെ എളുപ്പത്തിൽ മനസ്സിലാകുമായിരുന്നു.
എനിക്കും അവൾക്കും ഇടയിൽ പറയാത്ത ഒരുപാട് കാര്യങ്ങൾ ഉണ്ടായിരുന്നു.
പക്ഷേ അതൊന്നും ഞങ്ങൾ തുറന്ന് പേരിട്ട് വിളിച്ചില്ല.
അതിനിടയിൽ എന്റെ യാത്രാദിവസവും അടുത്തുകൊണ്ടിരുന്നു.
എനിക്ക് നാട്ടിലേക്ക് പോകാനുള്ള ദിവസം നേരത്തെ തന്നെ ഉറപ്പായിരുന്നു.
പക്ഷേ ആ വിവരം ഞാൻ സിനുവിനോട് പറഞ്ഞില്ല.
അവൾക്ക് അവസാന നിമിഷം വരെ അറിയാതിരിക്കട്ടെ എന്ന് ഞാൻ തീരുമാനിച്ചു.
അടുത്ത ദിവസങ്ങളിലും ഞങ്ങൾ പതിവുപോലെ സംസാരിച്ചു.
അവൾക്ക് ഞാൻ ഇപ്പോഴും ദുബായിലാണെന്നായിരുന്നു തോന്നിയത്.
സിനു: “ഇന്ന് എപ്പോഴാണ് free ആകുന്നത്?”
ഞാൻ: “രാത്രി.”
സിനു: “അപ്പോൾ രാത്രി സംസാരിക്കാം.”
ഞാൻ: “തീർച്ച.”
അവൾക്ക് അറിയില്ലായിരുന്നു…
അവൾ ആ മെസ്സേജ് അയയ്ക്കുമ്പോൾ ഞാൻ യാത്രയ്ക്കുള്ള അവസാന കാര്യങ്ങൾ ഒരുക്കിക്കൊണ്ടിരിക്കുകയായിരുന്നു.
അങ്ങനെ ഒടുവിൽ ആ ദിവസം എത്തി.
ബാഗ് തയ്യാറാക്കി.
പാസ്‌പോർട്ട് എടുത്തു.
എല്ലാം
💬 Comments
View all comments