Chapter Title : ഒരു മെസ്സേജിന് അപ്പുറം 1 [പറവ 🍁]
ഒരിക്കൽ കൂടി പരിശോധിച്ചു.
ഫോണിൽ സിനുവിന്റെ chat തുറന്നു.
അവൾക്ക് ഒന്നും അറിയില്ല.
അവൾ ഇപ്പോഴും ഞാൻ ദുബായിലാണെന്ന് കരുതുന്നു.
ഞാൻ ഒരു മെസ്സേജ് ടൈപ്പ് ചെയ്തു.
“സിനു, നിനക്കൊരു surprise ഉണ്ട്.”
പക്ഷേ send ചെയ്യാതെ അത് delete ചെയ്തു.
“നേരിൽ പറയാം…”
എന്ന് മനസ്സിൽ പറഞ്ഞു.
കുറച്ച് മണിക്കൂറുകൾക്ക് ശേഷം ഞാൻ വിമാനത്താവളത്തിലെത്തി.
Departure board-ൽ എന്റെ flight തെളിഞ്ഞുനിന്നു.
ബാഗ് കൈയിൽ പിടിച്ച് boarding gate-ലേക്ക് നടക്കുമ്പോൾ ഞാൻ അവസാനമായി ഫോൺ എടുത്തു.
സിനുവിന്റെ chat ഇപ്പോഴും മുകളിൽ തന്നെയായിരുന്നു.
അവൾക്ക് ഒന്നും അറിയില്ല.
ഇനി കുറച്ച് മണിക്കൂറുകൾ മാത്രം.
അതിനുശേഷം ഞാൻ അവളുടെ അടുത്തേക്ക് എത്തും.
Boarding announcement കേട്ടു.
ഞാൻ ഫോൺ pocket-ലേക്ക് വച്ചു.
അവൾക്കായി സൂക്ഷിച്ചിരുന്ന ആ surprise മനസ്സിൽ വെച്ചുകൊണ്ട് ഞാൻ വിമാനത്തിലേക്ക് കയറി.
ഇനി ഞങ്ങൾ തമ്മിലുള്ള കഥ chat-ൽ ആയിരിക്കില്ല.
💬 Comments
View all comments