0%

Chapter Title : ഒരു മെസ്സേജിന് അപ്പുറം 1 [പറവ 🍁]

Author : പറവ 🍁 Read All Parts 190.2K

നിമിഷം എനിക്ക് അവളോട് എന്താണ് പറയേണ്ടതെന്ന് പോലും അറിയില്ലായിരുന്നു.

അവൾ കുറച്ചുനേരം മിണ്ടാതിരുന്നു.

നീ പറ പെണ്ണേ ഞാൻ അവളെ സമാധാനിപ്പിച്ച് കൊണ്ട് പറഞ്ഞു.

“എനിക്ക് കല്യാണത്തിന് മുമ്പ് ഒരു പ്രണയമുണ്ടായിരുന്നു. ആ കാര്യം ഞാൻ ഇക്കയോട് വിവാഹത്തിന് മുമ്പ് തന്നെ പറഞ്ഞിരുന്നു. ഒന്നും ഒളിച്ചുവെച്ചില്ല. എന്നിട്ടും ‘എനിക്ക് നിന്നെ വേണം എന്ന് പറഞ്ഞാണ് ഇക്ക എന്നെ വിവാഹം കഴിച്ചത്.

പക്ഷേ കല്യാണം കഴിഞ്ഞതോടെ ആ പഴയ കാര്യം വീണ്ടും വീണ്ടും എടുത്തുപറയാൻ തുടങ്ങി.

ഒരിക്കൽ അവൻ എനിക്ക് മെസ്സേജ് അയച്ചു അത് ഇക്കയോട് ഞാൻ തുറന്ന് പറഞ്ഞു പക്ഷെ ഇക്ക അത് വേറെ രീതിയിൽ ആണ് എടുത്തത്.

പിന്നെ ആ ആളുടെ പേര് പറഞ്ഞ് എന്നെ ചോദ്യം ചെയ്യും. ‘ഇപ്പോഴും സംസാരിക്കുന്നുണ്ടോ?‘അവനെ മറന്നോ?’ എന്നൊക്കെ.”

ഞാൻ അവളുടെ മെസ്സേജുകൾ വായിച്ചുകൊണ്ടിരുന്നു.

ഇടയ്ക്ക് എന്ത് മറുപടി കൊടുക്കണമെന്ന് പോലും അറിയാതെ കുറച്ചുനേരം സ്ക്രീനിലേക്ക് നോക്കി.

റാഷി എന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. അവന്റെ സ്വഭാവം എനിക്ക് നന്നായി അറിയാം.

അതുകൊണ്ട് സിനുവിന്റെ വാക്കുകൾ കേൾക്കുമ്പോൾ അവളോട് സഹതാപം തോന്നിയെങ്കിലും,

റാഷിയെക്കുറിച്ച് പെട്ടെന്ന് ഒരു വിധി പറയാനും എനിക്ക് തോന്നിയില്ല.

“പിന്നെ ചിലർ ഇക്കയുടെ മനസ്സിൽ വേറെ സംശയങ്ങളും കുത്തിവെച്ചു.

എന്താണ് അത് ഞാൻ ചോദിച്ചു.

എന്റെ മൊഞ്ചു കണ്ട് എന്നെ വളക്കാൻ കുറേ ആളുകൾ പിന്നാലെ കാണും,

ഇക്ക ദുബായ് ആയത് കൊണ്ട് എനിക്ക് വികാരം അടക്കാൻ ആരെങ്കിലും വിളിച്ചു കേറ്റും എന്നൊക്കെ,

പിന്നീട് ഇക്കയുടെ സ്വഭാവം തന്നെ മാറി.

ഞാൻ ആരെയാണ് വിളിക്കുന്നത്, ആരോടാണ് സംസാരിക്കുന്നത്,

💬 Comments

View all comments