Chapter Title : ഒരു മെസ്സേജിന് അപ്പുറം 1 [പറവ 🍁]
വിശ്വസിച്ച് തന്റെ കാര്യങ്ങൾ പറയുന്നതിന്റെ ഒരു പ്രത്യേക അടുപ്പവും എന്റെ ഉള്ളിൽ തോന്നി.
എന്താണ് പെണ്ണേ നീ എന്നോട് പറ ഞാൻ ഒന്നുകൂടെ അടുക്കാൻ ശ്രമിച്ചു.
“അബൂ… പ്രശ്നം വേറൊന്നുമല്ല. ഇക്കയ്ക്ക് എന്നെ സംശയമാണ്.”
അവൾ പറഞ്ഞത് കേട്ട് ഞാൻ ഒന്ന് ഞെട്ടി.
“എന്തിനാ സിനു? എന്താണ് ഇക്കയ്ക്ക് സംശയം?”
കുറച്ച് നേരം അവൾ മിണ്ടാതിരുന്നു.
“ഞാൻ ആരോടാണ് സംസാരിക്കുന്നത്, എവിടെയാണ് പോകുന്നത്, ആരാണ് വിളിക്കുന്നത്… ചെറിയ കാര്യങ്ങൾക്കുപോലും ഇക്ക ചോദിക്കും. ഞാൻ കുറച്ചുനേരം ഫോണിൽ സംസാരിച്ചാലും ‘ആരോടാ?’ എന്ന് ചോദിക്കും. ചിലപ്പോൾ ഒന്നും സംഭവിക്കാത്തപ്പോഴും അതിന്റെ പേരിൽ വഴക്കാകും.”
അവൾ കുറച്ചുനേരം നിശ്ശബ്ദയായി.
“എത്ര പറഞ്ഞാലും ഇക്ക വിശ്വസിക്കുന്നില്ല. ഫോൺ എടുത്ത് നോക്കണം എന്നൊക്കെ പറയും. ഞാൻ എന്തെങ്കിലും പറഞ്ഞാൽ അതിലും വേറെ അർത്ഥം കണ്ടെത്തും.”
“എനിക്ക് ഏറ്റവും വിഷമം എന്താണെന്ന് അറിയാമോ അബൂ? ഇക്ക എന്നെ വിശ്വസിക്കണം എന്നല്ലേ ഞാൻ ആഗ്രഹിക്കുന്നത്. പക്ഷേ ഇപ്പോൾ ഞാൻ എന്ത് ചെയ്താലും ഇക്കയ്ക്ക് സംശയമാണ്.”
ഞാൻ അവളെ ആശ്വസിപ്പിക്കാൻ എന്തെങ്കിലും പറയാൻ തുടങ്ങുമ്പോഴേക്കും അവളുടെ അടുത്ത മെസ്സേജ് വന്നു.
“പക്ഷേ അബൂ… ഇക്കയ്ക്ക് എന്നെ സംശയിക്കാൻ ഒരു കാരണമുണ്ട്.”
ഞാൻ കുറച്ച് നേരം ആ മെസ്സേജിലേക്ക് തന്നെ നോക്കി.
“എന്ത് കാരണം?” എന്ന് ഞാൻ ചോദിച്ചു.
അവൾ ഉടനെ മറുപടി തന്നില്ല.
ടൈപ്പ് ചെയ്യുന്നതായി കാണിച്ചു… പിന്നെ നിർത്തി.
വീണ്ടും ടൈപ്പ് ചെയ്തു… വീണ്ടും നിശ്ശബ്ദമായി.
ഒടുവിൽ ഒരു മെസ്സേജ് മാത്രം വന്നു.
“അബൂ… ഇക്ക അറിഞ്ഞത് എന്താണെന്ന് ഞാൻ പറഞ്ഞാൽ, നീയും എന്നെ തെറ്റിദ്ധരിക്കും.”
ആ
💬 Comments
View all comments