0%

Chapter Title : ഒരു മെസ്സേജിന് അപ്പുറം 1 [പറവ 🍁]

Author : പറവ 🍁 Read All Parts 195.5K

അവളുടെ വാക്കുകൾ എന്റെ മനസ്സിൽ തന്നെ കിടന്നു.

റാഷിയുടെ സംശയം…

അവളുടെ വിഷമം… ഇതൊക്കെ പറയാൻ അവൾ എന്നെ തിരഞ്ഞെടുത്തത്…

ഫോൺ വച്ചിട്ട് കുറച്ചുനേരം കഴിഞ്ഞപ്പോൾ പെട്ടെന്ന് അത് റിംഗ് ചെയ്തു.

സ്ക്രീനിൽ തെളിഞ്ഞ പേര് കണ്ടപ്പോൾ ഞാൻ ഒന്ന് ഞെട്ടി.

സിനു calling…

ഒരു നിമിഷം ഞാൻ ഫോൺ നോക്കിക്കൊണ്ടിരുന്നു. പിന്നെ കോൾ എടുത്തു.

“ഹലോ…”

മറുവശത്ത് കുറച്ച് നിശ്ശബ്ദത.

“അബൂ… ഉറങ്ങിയോ?”

“ഇല്ല… എന്തുപറ്റി സിനു?”

അവൾ ഉടനെ മറുപടി പറഞ്ഞില്ല.

അവളുടെ ശ്വാസം മാത്രം ഫോണിലൂടെ കേൾക്കുന്നുണ്ടായിരുന്നു.

“എനിക്ക്… ആരോടും സംസാരിക്കാൻ തോന്നുന്നില്ലായിരുന്നു,” അവൾ പതുക്കെ പറഞ്ഞു. “പക്ഷേ എന്തുകൊണ്ടോ നിന്നോട് സംസാരിക്കണം എന്ന് തോന്നി.”

അവളുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.

“എല്ലാവരോടും ഞാൻ സുഖമാണെന്ന് പറയാം അബൂ… പക്ഷേ ശരിക്കും ഞാൻ സുഖത്തിലല്ല.”

ഞാൻ ഒന്നും ഇടയ്ക്ക് പറഞ്ഞില്ല.

അവൾ തുടർന്നു.

“എനിക്ക് ആരെയും കുറ്റപ്പെടുത്തണമെന്നില്ല.

ഇക്കയെയും അല്ല.

പക്ഷേ ചില കാര്യങ്ങൾ ഉള്ളിൽ വെച്ചുവെച്ചിട്ട് എനിക്ക് മടുത്തു. ആരോടെങ്കിലും ഒന്ന് തുറന്ന് സംസാരിക്കണം…

ഞാൻ പറയുന്നത് തെറ്റായി മനസ്സിലാക്കാതെ കേൾക്കുന്ന ഒരാൾ വേണം.”

കുറച്ച് നിമിഷം അവൾ മിണ്ടാതിരുന്നു.

പിന്നെ വളരെ പതുക്കെ പറഞ്ഞു:

“ഇന്ന് നീ ‘വിളിക്കാം’ എന്ന് പറഞ്ഞപ്പോൾ… എന്തോ ഒരു ആശ്വാസം തോന്നി.”

ആ വാക്കുകൾ കേട്ടപ്പോൾ എന്റെ ഉള്ളിലും എന്തോ മാറി.

അവൾക്ക് ആ രാത്രി വേണ്ടിയിരുന്നത് ഒരു മറുപടി മാത്രമല്ലായിരുന്നു.

അവൾക്ക് ആരെങ്കിലും തന്റെ വാക്കുകൾ കേൾക്കണം എന്നായിരുന്നു.

പക്ഷേ അവൾക്ക് അറിയില്ലായിരുന്നു…

അവൾ മനസ്സ് തുറന്നുകൊണ്ടിരിക്കുമ്പോൾ,

ഞാൻ അവളോട് കൂടുതൽ അടുക്കുകയായിരുന്നു.

എന്നാലും

💬 Comments

View all comments