0%

Chapter Title : ഒരു മെസ്സേജിന് അപ്പുറം 2 [പറവ 🍁]

Author : പറവ 🍁 Read All Parts 109.4K

ഞാൻ കാത്തിരുന്നു.

പകലിന്റെ തിരക്കുകളെല്ലാം കഴിഞ്ഞ്, ജോസഫ് ചേട്ടൻ ഉറങ്ങാൻ കിടന്നതോടെ റൂമിൽ നിശ്ശബ്ദത പടർന്നു. ലൈറ്റണച്ച് കട്ടിലിൽ കിടന്ന് ഞാൻ ഫോണെടുത്തു.

മനസ്സിൽ ഉദ്വേഗം നിറഞ്ഞുനിൽക്കുന്ന ആ സമയത്താണ് ഫോൺ സ്ക്രീൻ തെളിഞ്ഞത്—

സിനുവിന്റെ മെസ്സേജ്: “അബൂ… ഉറങ്ങിയോ?”

ഞാൻ അറിയാതെ പുഞ്ചിരിച്ചു. “ഇല്ലടി, ഉറങ്ങിയില്ല. നീ എപ്പോ തിരികെ എത്തി?”

സിനു: “കുറച്ചുനേരം ആയി വന്നിട്ട്. ഭയങ്കര തളർച്ച അബൂ… ഫങ്ക്ഷനൊക്കെ കഴിഞ്ഞ് ഓടിനടന്ന് കാൽ ഒക്കെ വേദനിക്കുന്നു.”

ഞാൻ: “ആഹാ, എന്നാലും കല്യാണം ഒക്കെ ഉഷാറായോ? നിന്നെക്കാൾ ഭംഗിയുള്ള വേറെ ആരെങ്കിലും അവിടെ ഉണ്ടായിരുന്നോ?”

സിനു: “അയ്യോ, നീ പിന്നെയും തുടങ്ങിയോ!

😉 കല്യാണമൊക്കെ നല്ല രസമായിരുന്നു. കുറെ പഴയ കൂട്ടുകാരെയൊക്കെ കണ്ടു.

പിന്നെ ആൾക്കാരൊക്കെ ഉണ്ടായതുകൊണ്ട് നല്ല തിരക്കായിരുന്നു.”

ഞാൻ: “ആണോ, എന്നാലും നിന്റെ ആ മഞ്ഞ ചുരിദാറിലുള്ള ലുക്ക് കണ്ട് അവിടെയുള്ള ചെറുപ്പക്കാരുടെയൊക്കെ ബോധം പോയിട്ടുണ്ടാകും ഉറപ്പ്.”

സിനു: “പോടാ അവിടെന്ന്! അവിടെ ആരും എന്നെ അങ്ങനെയൊന്നും നോക്കിയിട്ടില്ല.

പക്ഷേ ഇക്ക ഉണ്ടായിരുന്നുവെങ്കിൽ അവിടെയും വന്ന് ആരെങ്കിലും നോക്കുന്നുണ്ടോ എന്ന് നോക്കി വഴക്കുണ്ടാക്കിയേനേ…

ഇന്ന് അങ്ങനെയൊരു ടെൻഷൻ ഇല്ലാതെ സമാധാനമായി നടക്കാൻ പറ്റി.”

ഞാൻ ചിരിച്ചുകൊണ്ട് തിരിച്ച് ടൈപ്പ് ചെയ്തു: “അല്ല സിനു, നിന്റെ കെട്ടിയോൻ വിളിച്ചില്ലേ?

സമയമിത്രയായില്ലേ?? ഈ സമയത്ത് ആവുലെ നിങ്ങളുടെ റൊമാന്റിക് ഒക്കെ? 😂

കുറച്ചു സമയം കഴിഞ്ഞ് അവളുടെ മറുപടി വന്നു. ആ വാക്കുകളിൽ ചെറിയൊരു സങ്കടവും അതിലേറെ പുച്ഛവും നിറഞ്ഞുനിന്നിരുന്നു.

സിനു: “അങ്ങേരൊക്കെ ഇപ്പോൾ അവിടെ കിടന്ന് കൂർക്കം വലിച്ചു ഉറങ്ങുന്നുണ്ടാവും അബൂ…

💬 Comments

View all comments