0%

Chapter Title : ഒരു മുറ 6 [A V]

Author : kkstories Read All Parts 48.5K

പേരും...

പെട്ടന്ന് കവിത എന്നെ കണ്ടു അവളുടെ മുഖത്തു വിശ്വസിക്കാൻ ആക്കാത്തപോലുള്ള ഒരു ഭാവം. കണ്ട കാഴ്ച സത്യം എന്ന് ഉറപ്പിക്കാൻ തന്നെയാകണം അവൾ കണ്ണുകൾ അടച്ചു ഒന്ന് കൂടി നോക്കുന്നു.

അപ്പോഴേക്ക് കവിതയുടെ നടുക്കം അറിഞ്ഞ സുരേഷ് തിരിഞ്ഞു നോക്കി. ഒരു ഞെട്ടൽ അവന്റെ മുഖത്തും കണ്ടു.. അവൻ ചാടി എഴുന്നേറ്റു അവിടെ കിടന്ന ഒരു മുണ്ട് എടുത്തു നാണം മറച്ചു.

കവിത ആകട്ടെ ബെഡ്ഷീറ്റ് കൊണ്ട് തന്റെ നഗ്നത മറച്ചു ..

ടാ കഴുവേറി അകത്തു ചെന്നു ഞാൻ അവന്റെ മുഖം അടച്ചു പൊട്ടിച്ചു അടിയുടെ ശബ്ദം മുറിയിൽ മുഴുകി. അടിയുടെ ആ ആഘാതത്തിൽ നിന്ന് അവൻ ഉണർന്നതും അടുത്ത അടിച്ചതും ഒരുമിച്ചായിരുന്നു.

അവനെ ഞാൻ തല്ലുന്ന ശബ്ദം കേട്ട് കവിത വല്ലാതെ വിറച്ചു. എന്റെ പിറകെ ഒന്നായി കയറിവരുന്ന ആളുകളെ കണ്ടതും അവർ രണ്ടിന്റെയും ബോധം പോയില്ല എന്നേയുള്ളൂ.

അവന്റെ കൂമ്പിന് നോക്കി ഞാൻ നാലഞ്ച് ഇടിയും കാൽമുട്ടുകൊണ്ട് രണ്ട് താങ്ങൂടെ കൊടുത്തു. അതുമതി അതിന്റെ ഇൻട്രസ്റ്റ് മതി അവന് ജീവിതകാലം മുഴുവൻ കൊണ്ടുനടക്കാൻ.

പിന്നെ എല്ലാം പെട്ടെന്നായിരുന്നു വനിതാ പോലീസ് അവളെ ഡ്രസ്സ് ഉടുക്കുവാൻ അവസരം നൽകി സുരേഷിനെ ഞാൻ കഴുത്തിനു വലിച്ച് മുറിയുടെ പുറത്തിറക്കി അവനെ അവിടെ നിലത്തു പിടിച്ചിരുത്തി.

അവന്റെ മേലെ രണ്ടു കൈയും കൂടെ വെക്കണം എന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു പക്ഷേ പോലീസ് ഉള്ളതുകൊണ്ട് ഞാൻ അത് ചെയ്തില്ല. ഇരുവരെയും നേരെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

അവിടെ എത്തിയതും കവിതയുടെ വീട്ടിൽ വിവരമറിയിച്ചു ഒപ്പം സുരേഷിന്റെ അമ്മയുടെ അടുത്തും.

💬 Comments

View all comments