Chapter Title : ഒരു മുറ 6 [A V]
അവർ ഏതായാലും ബാംഗ്ലൂരിൽ നിന്ന് ഓടിപ്പിണഞ്ഞു വരുവാൻ വളരെയധികം സമയം എടുക്കും. എന്നിരുന്നാലും അവർ എല്ലാ കാര്യവും
ഏൽപ്പിച്ചിരുന്നു എന്ന് എനിക്ക് മനസ്സിലായി. കാരണം സ്വന്തം മകളെ പെങ്ങളുടെ മകന്റെ കൂടെ അവിഹിതത്തിൽ അവളുടെ ഭർത്താവ് പിടിച്ചു എന്നിട്ട് പോലും അവളുടെ അച്ഛന്റെ മുഖത്ത് യാതൊരുവിധ ഭാവം മാറ്റവുമില്ല.
അതിനർത്ഥം കവിത പറഞ്ഞതുപോലെ അവളുടെ അമ്മായി അവളുടെ അച്ഛനെ കൺവിൻസ് ചെയ്തിരിക്കുന്നു. മുഖഭാവം കണ്ടപ്പോൾ എനിക്ക് വ്യക്തമായി. കാരണം അയാളുടെ നോട്ടം എന്റെ നേരെ ആയിരുന്നു ഏതാണ്ട് വെട്ട് പോത്തിനെ പോലെ ആയിരുന്നു അയാൾ എന്നെ നോക്കിയത്.
തന്നെ പറ്റിച്ച് തന്റെ വീട്ടിലേക്ക് ഒരുത്തനെ വലിച്ചു കേറ്റിയ ഒരുവളുടെ തന്ത ആ ഒരു പുച്ഛം നിറച്ചാണ് അയാളെ ഞാനും നോക്കിയത്.
സ്റ്റേഷനിൽ വച്ച് എന്താണ് സംഭവിക്കുക എന്ന് എനിക്ക് നേരത്തെ അറിയാമായിരുന്നു. ഒരു ആശ്വാസം മാത്രം എനിക്ക് നേരെ ഗാർഹിക പീഡനത്തിന് കേസ് ഒന്നും തന്നെ വരികയില്ല.
ഭാര്യ കാമുകനെ വീട്ടിൽ വിളിച്ചു കയറ്റി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു അത് ഭർത്താവ് കൃത്യമായി തെളിവോടെ തന്നെ പിടിച്ചു. ഇതിലെന്ത് ഗാർഹിക പീഡനം വരാനാണ്.
ഇനി അഥവാ അങ്ങനെ വല്ലതും അവൾ ആരോപിച്ചാൽ അതിനു വേണ്ട തെളിവുകൾ ഞാൻ കൊടുക്കും . എന്തോ അങ്ങനെയൊന്നും തന്നെ പിന്നെ സംഭവിച്ചില്ല.
എന്റെ കൂടെ ജീവിക്കാൻ താല്പര്യമില്ലെന്ന് കവിത തീർത്തും പറഞ്ഞു. കാരണം ഒരു കുഞ്ഞിനെ കൊടുക്കുവാൻ പോലും സാധിക്കാത്ത ഇയാളെപ്പോലുള്ള ഒരുത്തന്റെ കൂടെ താൻ എന്തിനു ജീവിക്കണം.
അവൾക്ക് സുരേഷിന്റെ കൂടെ ജീവിക്കാൻ ആണ് താല്പര്യം എന്ന് സ്റ്റേഷൻ അധികാരികളുടെ മുമ്പിൽ
💬 Comments
View all comments