Chapter Title : ഒരു മുറ 6 [A V]
സോനയും ഡ്രസ്സ് ധരിച്ചു. നേരത്തെ തയ്യാറാക്കി വച്ചിരുന്ന സാധനം എടുത്തു കാറിൽ വച്ചു.സോനാ എന്റെ കൂടെ വരുവാൻ നിർബന്ധം പിടിച്ചു പിന്നെ അവളെയും കൂട്ടി നേരെ സ്റ്റേഷനിൽ പോയി.
കഴിഞ്ഞ തവണ സ്റ്റേഷനിൽ വച്ചു കേസ് തീർപ്പാക്കിയ sho ആണ് ഇപ്പോഴും. അതുകൊണ്ട് തന്നെ അദ്ദേഹത്തിനെ കൂടുതൽ പറഞ്ഞു മനസിലാക്കാൻ ഒന്നുമില്ല...
സ്റ്റേഷനിൽ ചെന്നപ്പോൾ കണ്ടു കവിതയുടെ അച്ഛൻ പിന്നെ അവൻ സുരേഷ് പിന്നെ അവൾ കവിത.... മരച്ചുവട്ടിൽ നിൽക്കുന്നു.. എന്റെ കാർ കണ്ടത് കൊണ്ട് ആന്നെന്നു തോന്നുന്നു എന്നെ രൂക്ഷമായി നോക്കുന്നു.
മുഖത്തു ഒരു പുച്ഛം ...... സുരേഷിന്റെ മുഖത്തു നിന്നെ ഞാൻ എടുത്തോളാം എന്ന ഭാവം... എന്റെ കൈയിൽ നിന്ന് കിട്ടിയ തല്ലിന്റെ നന്ദി പ്രകടിപ്പിക്കുന്ന ഭാവത്തിൽ അവൻ നോക്കുന്നു.
കവിതയുടെ വയർ ചുരിദാറിൽ ഉന്തി നിൽക്കുന്നു. ഗർഭിണി ആണെന്ന് വ്യക്തമായി. അന്നത്തെ സംഭവം കഴിഞ്ഞു ഇപ്പോൾ ആറ് മാസം കഴിഞ്ഞു കാണും.
ഞാൻ കാർ ഡോർ തുറനന്ന് ഇറങ്ങി....... എന്നെ കണ്ടതും അവളുടെ അച്ഛൻ അരികിൽ വന്നു അയാൾ ഒരു അധികാരവും അഹങ്കാരവും നിറഞ്ഞ ഭാവത്തിൽ പറഞ്ഞു.
എന്റെ മകളുടെ പേരിൽ എന്തൊക്ക ഉണ്ട് അതെല്ലാം നീ ഇവിടെ വച്ചു തിരികെ നൽകികൊള്ളണം ഇല്ലെങ്കിൽ ഞാൻ ആരാണെന്ന് നീ അറിയും നാറി.....
ഞാൻ ഒന്നും പറഞ്ഞില്ല പോയി വന്നിട്ട് പറയാം .... ഇതിന് മറുപടി
അപ്പോഴേക്കും കവിത എത്തി അവൾ എന്നോട് പറഞ്ഞു... അച്ഛൻ പറഞ്ഞത് കേട്ടല്ലോ..... പിന്നെ ആധാരം ഏല്പിച്ചു ഇന്ന് തന്നെ വീടും സ്ഥലവും ഒഴിഞ്ഞോ..........
ഇല്ലെങ്കിൽ പോലീസുമായി വന്നു
💬 Comments
View all comments