Chapter Title : ഒരു മുറ 6 [A V]
ഇറക്കി വിടും.... പിന്നെ നാണം കെട്ടവനെ.... ഞാൻ ഗർഭിണിയാണ് .... സുരേഷ്ചേട്ടനിൽ നിന്നും.... അങ്ങനെ ആണ് ആൺപിള്ളേർ അല്ലാതെ നിന്നെപ്പോലെ...
കെട്ടവൻ അല്ല......... നിന്റെ കൂടെ നിന്നും ഇറങ്ങിയോ അന്ന് ജീവിതം പച്ച പിടിച്ചു തുടങ്ങി. അപ്പോൾ മര്യാദക്ക് ഇറങ്ങിക്കോ.. ഞങ്ങൾ അകത്തു എല്ലാം പറഞ്ഞിട്ടുണ്ട്.
പിന്നെ ഒരു കാര്യം കൂടെ കേട്ടോ... സ്ഥലം ഞങ്ങൾ വിൽക്കാൻ പോകുവാ... നോക്കാൻ ആൾ വന്നിട്ടുണ്ട് തന്റെ കണ്മുന്നിൽ വച്ചു സ്ഥലം പോകുന്നത് താൻ കാണണം.
റോഡിന്റെ അടുത്തുള്ള സ്ഥലം ആണ് ആദ്യം പോകുന്നത്.. .... ഏതായാലും നന്ദി ഉണ്ട് കേട്ടോ സ്ഥലം എന്റെ പേരിൽ വാങ്ങിയത്. ഏതായാലും അകത്തു ചെല്ല് എന്നിട്ട് കിട്ടുന്നത് വാങ്ങിക്കോ...
ഞാൻ അകത്തു ചെന്നു തല ഉയർത്തി തന്നെ.. എന്റെ ജീവിതത്തിൽ സംഭവിച്ചത് ഈ നായിന്റെ മോൾ ശെ.... അല്ലെങ്കിൽ വേണ്ട.. നായ്ക്ക് തന്നെ അപമാനം ആകും..
ഈകാര്യവും ഓർത്തു ഞാൻ SHO യുടെ റൂമിന്റെ മുൻപിൽ ചെന്നു.... അനുവാദം ചോദിച്ചു ഞാൻ അകത്തുകടന്നു... സി ഐ എന്നോട് ഇരിക്കാൻ പറഞ്ഞു...
ഞങ്ങൾ പരിചയക്കാർ ആണ് .. ഏതാണ്ട് ആറു മാസം മുൻപേ നടന്ന അന്നത്തെ ആ സംഭവം മുതൽ ഇങ്ങേര് ആയിരുന്നു സി ഐ......
അയാൾ എന്നോട് അവരുടെ അവകാശവാദം എല്ലാം പറഞ്ഞു പരാതി എഴുതി നൽകിയതിനാൽ അന്വേഷണം നടത്തേണ്ടതുണ്ട്.. അതിനായി ആണ് എന്നെ വിളിപ്പിച്ചത്.. ഇതിൽ സത്യം ഉണ്ടോ...
എന്ന് എന്നോട് ചോദിച്ചു... ഞാൻ ആരുടെ പേരിൽ ആണ് പ്രൊപ്പർട്ടി എന്നും... പ്രമാണം എല്ലാം ഞാൻ കൊണ്ടുവന്നിട്ടുണ്ട്.. അതു കാറിൽ ഇരിക്കുകയാണ്..
💬 Comments
View all comments