0%

Chapter Title : ഒരു മുറ 6 [A V]

Author : kkstories Read All Parts 52.9K

കാറിൽ സോനയുണ്ട് അവളോട് ഞാൻ പുറത്തു ഇറങ്ങേണ്ട എന്ന് പറഞ്ഞിരുന്നു... കവിതയുടെ മുന്നിൽ ചെല്ലേണ്ട... എന്റെ ഭാഗ്യത്തിന് അവർ നിൽക്കുന്നത് കാർ ഇട്ടിരുന്നതിന് കുറെ അകലെ മാറി ആണ്..

ഞാൻ കാറിൽ നിന്ന് ഡോക്യുമെന്റ് എല്ലാം എടുത്തു കൊണ്ട് അകത്തേക്ക് പോയി. അതു കണ്ടപ്പോൾ അവരുടെ എല്ലാം മുഖത്ത് ചിരിയായിരുന്നു . കാര്യം നേടിയവരുടെ ഒരു തരം ചിരി......

ഞാൻ അകത്തു ചെന്ന് സി ഐയെ ആ ഡോക്യുമെന്റ് എല്ലാം കാണിച്ചു ബോധ്യപ്പെടുത്തി... അദ്ദേഹത്തിന് സത്യാവസ്ഥ മനസ്സിലായി... പിന്നെ അദ്ദേഹം ബെൽ അടിച്ചു...

അത് കേട്ടു വന്ന ഒരു പോലീസുകാരനോട് കവിതയോടും സുരേഷിനോടും അകത്തേക്ക് വരാൻ പറഞ്ഞു.. അവർ ഇരുവരും വന്നു കൂടെ കവിതയുടെ അച്ഛനും ഉണ്ടായിരുന്നു.

അവരോട് അവിടെയുള്ള കസേരകളിൽ ഇരിക്കുവാൻ പറഞ്ഞു..... എല്ലാവരേം ഇരുന്നു

സുരേഷ്. സാർ ഇപ്പോൾ മനസ്സിലായിക്കാണും അല്ലെ ഞങ്ങൾ പറഞ്ഞത് ആണ് സത്യം എന്ന്. ഡോക്യുമെന്റ് ഇവന്റെ കൈയിൽ നിന്നും വാങ്ങി ഇവനെ അവിടെ നിന്നും ഒഴിപ്പിച്ചു നൽകണം

സി ഐ. വരട്ടെ അതിനു മുൻപേ എനിക്ക് ചിലത് അറിയണം... ഈ സ്ഥലം കവിതയുടെ പേരിൽ ആണ് എന്ന് നിങ്ങൾക്ക് എങ്ങനെ മനസ്സിലായി അല്ലങ്കിൽ ആര് നിങ്ങളോട് പറഞ്ഞു ഈകാര്യം...

കവിത. അതു...... അത്............

സുരേഷ്. അത്.... ഞങ്ങൾ സബ് രെജിസ്റ്റർ ഓഫീസിൽ പോയി മനസിലാക്കി... കല്യാണം രജിസ്റ്റർ ചെയ്യാൻ പോയപ്പോൾ....

കവിത. അതെയതെ

സി ഐ. നല്ലത്... എപ്പോൾ എന്ന് മുതൽ ആണ് ഇതു നിങ്ങളുടെ പേരിൽ ആയതു അതിനെപ്പറ്റി അറിയാമോ

കവിത. ഒന്നരവർഷം മുൻപേ ആണ് .

💬 Comments

View all comments