0%

Chapter Title : ഒരു മുറ 6 [A V]

Author : kkstories Read All Parts 53.2K

ഇനി എന്താണ് താമസം.. ഡോക്യുമെന്റ് വാങ്ങി നൽകൂ സാർ... ഞങ്ങൾ അതിൽ നിന്നും കുറച്ചു വിൽക്കാൻ പോകുകയാണ്.

അതു വാങ്ങാൻ ഉള്ളവർ ഇപ്പോൾ വരും അവരിൽ നിന്നും ഞങ്ങൾ അഡ്വൻസ് വാങ്ങി

സി ഐ. ആരോട് ചോദിച്ചു ആണ് വാങ്ങിയത്..

സുരേഷ്. അതിനു എന്താണ് തെറ്റ് ഇപ്പോൾ സ്ഥലം എന്റെ ഭാര്യയുടെ പേരിൽ അല്ലെ

സി ഐ. രജിസ്റ്റർ ഓഫീസിലെ ആരാണ് തന്നോട് പറഞ്ഞത് ഈ സ്ഥലം കവിതയുടെ പേരിൽ ആണെന്ന്

സുരേഷ്. അതു.......

സി ഐ. അതു പറയാൻ ബുദ്ധിമുട്ടേണ്ട.... ഈ സ്ഥലം ആരുടെ പേരിൽ ആണെന്നും അതു സ്ഥാപിക്കുന്ന ഡോക്യുമെന്റ് രവിഇവിടെ ഹാജർ ആക്കിയിട്ടുണ്ട്..

ആ സ്ഥലം രവിയുടെ അച്ഛന് അദ്ദേഹത്തിന്റെ കുടുംബസ്വത്തായി കിട്ടിയത് ആണ് അത് മൂന്ന് വർഷം മുൻപ് രവിയുടെ പേരിൽ ആയതു അത് എങ്ങനെ കവിതയുടെ ആകും......

നിങ്ങൾക്ക് ഇതിൽ യാതൊരു അവകാശവും ഇല്ലാ.. ഇതാ ഈ ഡോക്യുമെന്റ് നോക്കൂ... നിങ്ങൾക്ക് വിവരം എന്ന് പറയുന്നത് ഒന്നും ഇല്ലേ.... ഒരു അന്വേഷണം നടത്താതെ കണ്ണിൽ കണ്ടവരുടെ സ്ഥലത്തിന് വെറുതെ അവകാശം ഉന്നയിക്കുന്നോ അതു ശരിയായ നടപടി അല്ല.

ഈ മറുപടി കേട്ടപ്പോൾ കവിതയുടെയും സുരേഷിന്റെയും മുഖത്ത് ചോരമായും പാടെ വറ്റി. കവിതയുടെ അച്ഛന്റെ മുഖഭാവവും മറിച്ച് അല്ലായിരുന്നു. വളരെ പ്രതീക്ഷയോടെ വന്നിട്ട് അത് തകർന്നു പോയതിന്റെ തകർച്ച അവരുടെ മുഖത്ത് ഉണ്ടായിരുന്നു.

അത് ഞാൻ നല്ലവണ്ണം നോക്കി നിന്ന് ആസ്വദിച്ചു.

സി ഐ തുടർന്നു നിങ്ങൾ മുമ്പ് രവിയുടെ ഭാര്യയായിരുന്നു ഇപ്പോൾ അല്ല എന്നും പറഞ്ഞ് അദ്ദേഹത്തിന്റെ സ്വത്തിന് നിങ്ങൾക്ക്

💬 Comments

View all comments