Chapter Title : ഒരു നഴ്സിങ് പഠനം 4 [Aisha]
തെറ്റ് മാപ്പർഹിക്കാത്തത് ആണ്. ഇതാ അവൾ എന്റെ കയ്യിലെക് ഒരു മൊബൈൽ ഫോൺ നീട്ടി. നിന്റെ വീഡിയോ, ഫോട്ടോ എല്ലാം ഇതിൽ ഉണ്ട്. ഞങ്ങൾ കാരണം ഇനി നീനക്കിനി ഒരു പ്രശ്നവും ഉണ്ടാകില്ല എന്നും പറഞ്ഞു.
എന്നെ ചേർത്ത് പിടിച്ചു നെറ്റിയിൽ ചുംബിച്ചു.
നീ കിടന്നോ നാളെ കാണം എന്ന് പറഞ്ഞു അവൾ റൂമിൽ നിന്ന് ഇറങ്ങി.
ഒരുപാട് രക്തം പോയതിന്റെ അലാസ്യത്തിൽ ആയിരുന്ന ഞാൻ പെട്ടന്ന് തന്നെ ഉറക്കത്തിലേക് വാഴുതി വീണു.
പിന്നീട് എപ്പോയോ ആരോ വന്നു തട്ടി വിളിച്ചപ്പോൾ ആണ് ഞാൻ എണീക്കുന്നത്. കണ്ണ് തിരുമ്മി എണീറ്റപ്പോൾ സോന ചേച്ചി മുന്നിൽ ഉണ്ട്. ആർ യൂ ഓക്കേ....?
യെസ് ഐആം ഓക്കേ.
നിന്നെ രമ്മ്യ വിളിക്കുന്നുണ്ട്.അവൾകു നിന്നെ കാണണം എന്ന്. ഞാൻ അവരുടെ കൂടെ പോയി. ഐ സി യൂ വിൽ നിന്നും റൂമിലേക്കു മാറ്റിയിരുന്നു.
റൂമിൽ എത്തിയതും രമ്മ്യ എന്നെ അടുത്തേക് വിളിച്ചു. എന്താ നിന്റെ പേര്...? ഐഷാ. നീനക് എങ്ങനെ തോന്നി എന്നെ സഹായിക്കാൻ. ഞങ്ങൾ നിന്നൊട് ചെയ്തത് എല്ലാം. അവർ പറഞ്ഞു തീരും മുൻപ് ഞാൻ അവരുടെ വായ പൊത്തി. പാസ്റ്റ് ഈസ് പാസ്സ്..... അത് വിട്ടു കള.
എന്നാലും... സോനായണ് അത് പറഞ്ഞത്.
ഒരു എന്നാലും ഇല്ല. നാളെ എനിക്ക് ഇങ്ങനെ ഒരു അവസ്ഥ വന്നാൽ ആരെങ്കിലും സഹായിക്കണമെങ്കിൽ ഞാൻ ആരെ എങ്കിലും സഹായിക്കണ്ടേ.
എനിക്ക് നിങ്ങളെ വലിയ ഇഷ്ടം ആയി. ഞാൻ ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത് എന്നേം കൂട്ടുമോ നിങ്ങളുടെ കൂട്ടത്തിൽ.
ഒരു ചെറു പുഞ്ചിരിയോടെ
💬 Comments
View all comments