Chapter Title : ഒരു നേർത്തക്കാറ്റിൻ മർമ്മരഗീതം
ഭിക്ഷാടനത്തിനെ കുറിച്ച്. 'യാചകൻ' അതാണ് പേര്.അതിന്റെ പരിണിത ഫലമാണ് ഇപ്പൊ കിട്ടിയത്...."
ഡോർ ആരോ തുറക്കുന്നതുകണ്ട രണ്ടുപേരും അങ്ങോട്ട് നോക്കി,നിറകണ്ണുകളോടെ അജുവിന്റെ അമ്മ അകത്തേക്ക് വന്നു.
"ന്റെ കുട്ടിക്ക് ഈ കിട്ടിയതൊന്നും പോരെ... വഴിയെപോകുന്നവരുടെ തല്ലുമുഴുവൻ വാങ്ങിക്കൊണ്ട് വരും ബാക്കിയുള്ളവരുടെ സമാധാനം കെടുത്താൻ."
"ആ... തല്ല് കിട്ടുമ്പോ ഒരു സുഖം." പുഞ്ചിരിച്ചുകൊണ്ട് അജു പറഞ്ഞു.
"അമ്മേ ഇത് ദീപ, എന്റെ ഫ്രണ്ടാണ്"
'അമ്മ അവളെനോക്കി ഒന്ന് പുഞ്ചിരിച്ചു.
"ഞാൻ പോട്ടെ മാഷേ.....അമ്മ തിരക്കുന്നുണ്ടാകും.. അമ്മേ....ശരി ഞാൻ പിന്നെ വരാം..."
അവളെഴുന്നേറ്റ് പുറത്തേക്ക് കടന്നഉടനെ അജു അവളെ വിളിച്ചു
"ദീപാ....ഒരു മിനിറ്റ്.."
"എന്താ മാഷേ...."
"ഫ്രീ ആണോ നാളെ, എനിക്കൊരു കാര്യം സംസാരിക്കാനുണ്ട്..."
"ഓ....ശരി.നാളെ കാണാം...."
ഡോറടച്ച് അവൾ നടന്നു... മനസിലുമുഴുവൻ നാളെ കാണുബോൾ എന്താകും അജുവിന് തന്നോട് ചോദിക്കാനുണ്ടാകുക എന്ന ചിന്തയായിരുന്നു.
അന്ന് രാത്രി അവൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല, പുൽപായയിൽ കിടന്ന് വലത്തോട്ടും,ഇടത്തോട്ടും മാറിമാറി തിരിഞ്ഞു കിടന്നു അജു എന്തായിരിക്കും ചോദിക്കുക എന്നതായിരുന്നു ഉറക്കം നഷ്ട്ടപെടാൻ കാരണം
"നല്ല വിദ്യാഭ്യാസമുള്ള ചെറുപ്പക്കാരൻ,കാണാനും തരക്കേടില്ല ഇനി വല്ല പ്രണയഭ്യാർത്ഥനയാണോ..?"
അവൾ സ്വയം ചോദിച്ചു.
ഉദയസൂര്യൻ ആശുപത്രി വരാന്തയിലൂടെ പ്രകാശംതൂക്കി ചുറ്റുള്ളവരെ വിളിച്ചുണർത്തി, പതിവിലും വൈകി കിടന്ന ദീപയെ രാവിലെ ഡ്യൂട്ടി നേഴ്സായിരുന്നു തട്ടിവിളിച്ചത്
"മോളെ ഈ മരുന്ന് പുറത്തുനിന്ന് വാങ്ങണം....ഇന്ന് ഡിസ്ചാർജ് ചെയ്യാം.."
"ആണോ..." ചെറു പുഞ്ചിരിയാലെ മുടിയൊതുക്കി അവൾ എഴുന്നേറ്റു
"ഡോക്ടറെ ചെന്ന് കണ്ടാമതി ഇതാ ഡിസ്ചാർജ് കാർഡ്..."
കാർഡ് വാങ്ങിയവൾ കാവറിലിട്ട് അമ്മക്ക് ചായവാങ്ങാനായി കാറ്റിന്റീനിലേക്ക് പുറപ്പെട്ടു രണ്ട് ലക്ഷ്യങ്ങളായിരുന്നു ആ യാത്രക്കുപിന്നിൽ ഒന്ന് അജു,
💬 Comments
View all comments