0%

Chapter Title : ഒരു നേർത്തക്കാറ്റിൻ മർമ്മരഗീതം

Author : Kambikathakal Read All Parts 754

നോക്കി.

"പരിചയമില്ലാതസ്ഥലം, ആരോടായിപ്പചോദിക്കാ"

ദീപ നിന്നുപരുങ്ങി.

"എങ്ങോട്ടാ മോളെ..?"

പിന്നിലൂടെ ഒരു വൃദ്ധൻ വന്ന് ചോദിച്ചു.

"ചേട്ടാ...അഡ്വക്കേറ്റ് കൃഷ്ണൻ നായരുടെ വീടെവിടയാ" അവൾ തിരിഞ്ഞുനിന്ന് ചോദിച്ചു.

"എവിടന്നാ പത്രത്തിന്നാണോ.?.."

"അല്ല .... എന്താ അങ്ങനെ ചോദിച്ചേ..."

"അവിടേക്ക് അധികം പത്രക്കാരാണ് വരാറ്‌ അതുകൊണ്ടു ചോദിച്ചതാ." ചുണ്ടിൽ കത്തിയെരിയുന്ന ബീഡി വലതുകൈ കൊണ്ട് എടുത്തുമാറ്റിയിട്ട് അയാൾ പറഞ്ഞു. "ദേ...ആ വളവ് തിരിഞ്ഞാൽ ആദ്യം കാണുന്ന വീടാണ്."

"ശരി ചേട്ടാ..."

ദീപ ആ വീടിനെ ലക്ഷ്യമാക്കി നടന്നു. എന്തൊക്കെയോ ദുരൂഹതയുണ്ടല്ലോ അയാളെ ചുറ്റിപ്പറ്റി അവൾ മനസ്സിലോർത്തു.

പഴയകാലത്തെ പ്രമാണിമാർ രൂപകൽപ്പന ചെയ്ത വീട്, കേരള ഹൈകോടതിയിൽ വർഷങ്ങളോളം സേവനമനുഷ്ടിച്ച വക്കീൽ കൃഷ്ണൻ നായരുടെ ഫോട്ടോ ഉമ്മറത്ത് മാലയിട്ട് വച്ചിരിക്കുന്നു . കോളിങ് ബെൽ അടിച്ചുകൊണ്ടു അവൾ ചുറ്റിലും നോക്കി ആൾതാമസമില്ലാതെ കിടക്കുന്ന വീട് പോലെ. വാതിൽ തുറന്നത് ഒരു പെൺകുട്ടിയായിരുന്നു.

"ആരാ...?.."

"അജു ഇല്ലേ.."

"ഏട്ടൻ കിടക്കുവാ...വരൂ.."

അവൾ ദീപയെ അജുവിന്റെ റൂമിലേക്ക് കൂട്ടികൊണ്ടുപോയി.. എന്തോ പുസ്‌തകം വായിക്കുകയായിരുന്നു അപ്പോളയാൾ

" ഏട്ടാ...ഒരു ആൾ കാണാൻ വന്നിരിക്കുന്നു"

ആദ്യം മുറിയിലേക്ക് കയറിയ പെൺകുട്ടി പറഞ്ഞു.

ആരെന്ന ഭാവത്തിൽ അയാൾ വലിഞ്ഞു നോക്കി "ഹാ...ദീപാ.....വരൂ ഇരിക്കു എന്താ ഇവിടെ... ഞാൻ തീരെ..."

"പ്രതീക്ഷിച്ചില്ല്യാല്ലേ..." അവൾ ഇടയ്ക്കു കയറി.

"പ്രതീക്ഷിക്കാത്തതാണല്ലോ നടക്കുന്നത്...എന്താ എന്നോട് പറയാണ്ട് ഡിസ്ചാർജ് ചെയ്തേ."

"ക്ഷമിക്ക് സാഹചര്യം അതായിരുന്നു സോറി.." കൈകൾ കൂപ്പി അജു ക്ഷമാപണം നടത്തി.

"എനിക്കറിയണം, ആരാണ് നിങ്ങൾ.? എന്താണ് നിങ്ങളുടെ പ്രശ്‌നം? എന്നോട് സംസാരിക്കണം എന്ന് പറഞ്ഞതെന്താണ്.?."

ഒറ്റയടിക്ക് ദീപ അവൾക്കാവശ്യമായ ഉത്തരങ്ങൾക്കുള്ള ചോദ്യങ്ങൾ ചോദിച്ചു.

💬 Comments

View all comments