0%

Chapter Title : ഒരു നേർത്തക്കാറ്റിൻ മർമ്മരഗീതം

Author : Kambikathakal Read All Parts 756

"പറയാം.."

മാറോട് ചേർത്തുപിടിച്ച പുസ്തകം അയാൾ മടക്കിവച്ചു.

"ഞാൻ അജു. അഡ്വക്കേറ്റ്‌ കൃഷ്ണൻ നായർ എന്റെ അച്ഛനല്ല...ഇവിടെയുള്ളത് എന്റെ അമ്മയും അനിയത്തിയുമല്ല,"

"പിന്നെ..?" സംശയത്തോടെ ദീപ ചോദിച്ചു.

"എനിക്ക് 8 വയസുള്ളപ്പോളാണ് ഭിക്ഷാടന സംഗത്തിൽനിനെന്നെ ഈ അച്ഛൻ രക്ഷപ്പെടുത്തിയത്, അന്നെന്നെ മാത്രമല്ല കൂടെയുണ്ടായിരുന്ന നാലുപേരെയും, വൈകാതെ ബാക്കിയുള്ള നാല് പേരെയും അവർ പിടിച്ചുകൊണ്ടുപോയി എന്നെമാത്രം അവരിൽ നിന്നും അച്ഛൻ മറച്ചുപിടിച്ചു.എനിക്ക് ഉടുക്കാൻ ഉടുപ്പ് തന്നു,കഴിക്കാൻ ഭക്ഷണംതന്നു, നല്ല വിദ്യാഭ്യാസം തന്നു, സ്നേഹിക്കാൻ അമ്മയെയും, കുസൃതിക്കാട്ടി കളിക്കാൻ ഒരു കുഞ്ഞനിയത്തിയെയും തന്നു."

നിറഞ്ഞുതുളുമ്പിയ കണ്ണുകൾ അജു ഇടതുകൈകൊണ്ട് തുടച്ചുനീക്കി.

"എന്നിട്ട്..?"

"കഴിഞ്ഞവർഷം ഭിക്ഷാടനസംഗത്തിനെതിരെ അച്ഛൻ ഒരു കേസ് ഫയൽ ചെയ്തു.അത് വലിയ പ്രശ്നമായിമാറി, പിന്നീടവർ ദിവസവും വീട്ടിൽവിളിച്ചു ഭീക്ഷണി പെടുത്തി, കേസ് പിൻവലിച്ചില്ലെങ്കിൽ കൊന്നുകളയുംമെന്നുപറഞ്ഞു. പക്ഷെ അതൊന്നും അച്ഛൻ വക വച്ചില്ല കേസുമായി മുന്നോട്ടുപ്പോയി, നവംബർ ഇരുപതിനു കേസ് വിധിവരാനിരിക്കെ പതിനാറാം തിയ്യതി പുഴയിലൊരു ശവം പൊങ്ങി. സംശയം, ചെന്നുനോക്കിയപ്പോൾ 'അച്ഛൻ' അവർ പകപോക്കി. വെട്ടിയരിഞ്ഞു പുഴയിലെറിഞ്ഞു.

ദീപ തന്റെ കൈകൾകൊണ്ട് വായപൊത്തി.

"അതെ, ഞാനും വായിച്ചിരുന്നു ആന്ന് ആ വാർത്ത."

അജുവിന്റെ കണ്ണുകളിൽനിന്നും ചുടുമിഴിനീർത്തുള്ളികൾ ഒലിച്ചിറങ്ങി.

"അന്ന് കണ്ടപ്പോൾ പറഞ്ഞത് നെഞ്ചുവേദനയിട്ടാണ്...എന്നല്ലേ....സോറി എനിക്കിതൊന്നും അറിയില്ലായിരുന്നു അജു..."

"സാരമില്ല ദീപ, എനിക്കറിയണം എന്റെച്ഛനെ കൊന്നതാരാന്ന്."

"മ്മ് നമ്മുക്ക് കണ്ടുപിടിക്കാം... ഞാനുണ്ടാകും കൂടെ" ദീപ അവനെ സമാധാനപ്പെടുത്തി.

"മ്....പിന്നേ എന്തുണ്ട് വിശേഷം... എനിക്ക് തന്റെ നമ്പറൊന്ന് തരണം.."

"ഓഹ് തരാം പക്ഷേ എന്റെ കവിതകൾ സഹിക്കേണ്ടിവരും..." പുഞ്ചിരിച്ചുകൊണ്ട് അവൾ പറഞ്ഞു.

"ഓ അതിനെന്താ എനിക്കിഷ്ടമാണ്... എനിക്കൊരു കവിത എഴുതിത്തരണം."

"ഇപ്പഴോ..പിന്നെ...

💬 Comments

View all comments