0%

Chapter Title : ഒരു നേർത്തക്കാറ്റിൻ മർമ്മരഗീതം

Author : Kambikathakal Read All Parts 757

മാഷിന് വേണ്ടി ഞാൻ ഒരു കവിത എഴുതുന്നുണ്ട്.."

" ആണോ..?" അത്ഭുതത്തോടെ അവൻ ചോദിച്ചു.

"മ്... ഞാൻപോട്ടെ, ഇപ്പോതന്നെ വൈകി. അമ്മ തിരക്കും"

"ഇതൊക്കെയൊന്ന് മാറട്ടെ നമുക്ക് വിശദമായിത്തന്നെ കാണാം..." ദീർഘശ്വാസമെടുത്ത്‌ അജു പറഞ്ഞു.

അവൻ മാറോട് ചേർത്ത് വച്ച പുസ്തകം ദീപ കൈനീട്ടിയെടുത്ത് പുറംചട്ടമറിച്ച് ആദ്യപേജിൽ ദീപയെന്നും, അതിന് താഴെ തന്റെ മൊബൈൽനമ്പറുംമെഴുതി അടിവരയിട്ട് അജുവിന് നേരെ നീട്ടി.

അവൻ മെല്ലെ പുറം ചട്ട മറച്ചുനോക്കികൊണ്ട് ആ മൊബൈൽ നമ്പർ വായിച്ചുകേൾപ്പിച്ചു.

"95 44 77 .........

"ഓ.... അത് തന്നെ മാഷേ.. എന്നാശരി കാണാം."

തൂമന്ദഹാസം വിടർത്തി അവൾ സ്റ്റൂളിൽ നിന്ന് എഴുന്നേറ്റ് പിന്തിരിഞ്ഞു നടന്നു. പടിയിറങ്ങിപോകുമ്പോൾ ദീപയുടെ മനസുമുഴുവൻ അജുവായിരുന്നു.

അനാഥനായത്കൊണ്ടായിരിക്കാം ദീപക്ക് അജുവിനോട് ഒരു പ്രത്യേക ഇഷ്ട്ടം തോന്നിത്തുടങ്ങിയത്. പതിവിലും സന്തോഷത്തോടെ വീട്ടിൽ തിരിച്ചെത്തിയ ദീപയെ കണ്ടപ്പോൾ തന്നെ 'അമ്മ ചോദിച്ചു.

"ന്താ കുട്ട്യേ.. ന്ന് വല്ല്യ സന്തോഷത്തിലാണല്ലോ.?

അവൾ ഓടിവന്ന് അമ്മയുടെ രണ്ട് കവിളുകളും പിച്ചിയെടുത്തു. വേദന തോന്നിയ 'അമ്മ അവളെ കണക്കിന് ശകാരിച്ചത് അനിയൻ അപ്പു സന്തോഷത്തോടെ നോക്കിനിന്നു.

അത്താഴം കഴിച്ചിട്ട് നേരത്തെതന്നെ ദീപ ഉറങ്ങാൻ കിടന്നു. കണ്ണുകൾ അടച്ചുകിടക്കുമ്പോഴും അജുവിന്റെ മുഖമായിരുന്നു മനസുമുഴുവൻ.

മഴ പതിയേ മണ്ണിലേക്ക് ഇറങ്ങിവന്നു. ഓടിനുമുകളിൽവന്നുപതിച്ച മഴയുടെ സംഗീതം അവളെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയി.

ഉറക്കം നഷ്ട്ടപെട്ട ആ രാത്രി ദീപ ജനവാതിൽ തുറന്ന് പുറത്തേക്ക് നോക്കിയിരുന്നു.

മിന്നലിന്റെ നേർത്ത വെളിച്ചത്തിൽ മഴത്തുള്ളികൾ ഇലകളെ തഴുകി മണ്ണിലേക്ക് ഇട്ടിവീഴുന്നത് അത്ഭുതത്തോടെ അവൾ വീക്ഷിച്ചു.

അനുരാഗലയമായിമാറിയ അവളുടെ മനസ് ആ നിമിഷം മുതൽ അജുവിനെ

💬 Comments

View all comments