0%

Chapter Title : ഒരു നേർത്തക്കാറ്റിൻ മർമ്മരഗീതം

Author : Kambikathakal Read All Parts 761

ഭയന്നു.

"അയ്യോ... ഞാൻ ...എനിക്ക്...അച്ഛൻ..."

"ഹൈ, താൻ പേടിക്കേണ്ടടോ... തന്നെ ഇതിൽ വലിച്ചിട്ടില്ല."

വൈകതെത്തന്നെ അജുവിന്റെ വീടിന് മുൻപിൽ നിരവധി വാഹനങ്ങൾ വന്നുനിന്നു.

പത്രക്കാർ ഒഴികെ മറ്റുള്ളവർ വീടിനുള്ളിലേക്ക് കയറിയ ഉടനെ ദീപ അകത്തേക്ക് കയറിയൊളിച്ചു.

ചൈൽഡ്ലൈൻ പ്രവർത്തകർ കുട്ടിയെ ഏറ്റുവാങ്ങി.

"അജു... എങ്ങനെ കിട്ടി ഈ കുഞ്ഞിനെ.. ആരുകൊണ്ടുവന്നു, എനിക്ക് FIR എഴുതണം." എസ് ഐ ചോദിച്ചു.

"ഒരു അജ്ഞാത ..അത്രേമറിഞ്ഞാൽ മതി സർ... വിവരങ്ങൾ പുറത്തവിട്ടൽ ചിലപ്പോൾ അവളുടെ ജീവനുകൂടെ... എനിക്ക് സഹിക്കില്ല." അജു നിസഹായനായി ഇരുന്നു.

"മ്... ഇപ്പോൾ ഞാൻ പോണു, പക്ഷെ ഞാൻ വിളിപ്പിക്കും." എബിൻ കസേരയിൽ നിന്നുമെഴുന്നേറ്റു.

"തീർച്ചയായും സർ, ഒരു രണ്ടാഴ്ച്ച, അതിനുള്ളിൽ പ്ലാസ്റ്റർ വെട്ടും. ഞാൻ അങ്ങോട്ട് വരാം."

എസ് ഐയുടെ കൂടെവന്ന പത്ര സന്നാഹങ്ങൾ അവർക്ക് വേണ്ടത് കിട്ടിയപ്പോൾ പിരിഞ്ഞുപോയി.

"ദീപാ...." അജു നീട്ടിവിളിച്ചു.

"മ്... അവരുപോയോ അജു.?" അകത്തുനിന്ന് ദീപ പുറത്തേക്ക് വന്നു.

"വൈകിക്കേണ്ട താൻ പൊയ്ക്കോ, ന്തേലും ആവശ്യണ്ടെങ്കിൽ ഞാൻ വിളിക്കാം."

"അജു, എനിക്കെന്തോ പേടി.."

അഞ്ജനം കലങ്ങിയ അവളുടെ കണ്ണുകളിൽ അവൻ കണ്ടു, ഭയത്തിന്റെ ഒരു പിടിമുറുക്കം.

"ഹൈ, ഒന്നുല്ല്യാ മാഷേ... ഞാനല്ലേ പറയണേ."

വൈകതെത്തന്നെ ദീപ അവിടെനിന്നിറങ്ങി സ്വന്തം വീട്ടിലേക്ക് തിരിച്ചു.

വീട്ടിൽ വന്നുകയറിയ അവളെ കണ്ടപ്പോൾതന്നെ 'അമ്മ ചോദിച്ചു.

"ഇന്നെന്താ ഓഫീസിൽ പോയില്ലേ ഇത്ര നേരത്തെ."

"ഉവ്വ് , നല്ല തലവേദന ഞാൻ ഹാൾഫ് ഡേ ലീവ് എടുത്തു." മുഖത്തുനോക്കാതെ അമ്മയോട് കള്ളംപറഞ്ഞ് അവൾ അകത്തേക്ക് കയറി.

വസ്ത്രംമാറുന്നതിനിടയിലാണ് ടി വി യിലെ വാർത്ത അവൾ ശ്രദ്ധിച്ചത്.

"നഗരത്തിൽ

💬 Comments

View all comments