Chapter Title : ഒരു നേർത്തക്കാറ്റിൻ മർമ്മരഗീതം
വീണ്ടും ഭിക്ഷാടന സംഘങ്ങളുടെ വിളയാട്ടം, അജ്ഞാതയുവതി രക്ഷപെടുത്തിയത് വിനുമഠത്തിൽ എന്ന പ്രശസ്ത കഥാകൃത്തിന്റെ രണ്ടര വയസുള്ള മകൾ അഥിതിയെ. കൈകാലുകൾക്ക്പൊള്ളലേറ്റ കുട്ടി, തിരുവനന്തപുരം ശ്രീ ചിത്ര ആശുപത്രിയിൽ ചികിൽസയിലാണ്. ഈ കുട്ടിക്കായുള്ള തിരച്ചിൽ കഴിഞ്ഞ 2 ദിവസം ഊർജിതമായി നടക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായ സംഭവം അരങ്ങേറിയത്. വിവരങ്ങളുമായി എസ് ഐ എബിൻ ജേക്കബ് നമ്മോടൊപ്പമുണ്ട്,...."
വാർത്തകേട്ട ദീപ കോരിത്തരിച്ചുനിന്നു.
"കണ്ടോടി... ഇതാണ് പെൺകുട്ടി. ഈശ്വരൻ ണ്ടാകും ഒളൊപ്പം, ഓൾടെ കൈയിൽ കിട്ടിയില്ലെച്ചാ ന്താകും ആ കുഞ്ഞിന്റെ അവസ്ഥ, ഹോ സങ്കൽപ്പിക്കാൻകൂടെ വയ്യ. ഇപ്പൊ ആ അജ്ഞാതക്ക് വേണ്ടിയുള്ള പ്രാർത്ഥനയിലാകും കുഞ്ഞിന്റെ അച്ഛനും അമ്മയും."
അമ്മയുടെ വാക്കുകൾകേട്ട് ദീപയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
എത്രശ്രമിച്ചിട്ടും കണ്ണുനീരിനെ തടയാൻ അവൾക്കായില്ല.
ഒറ്റമുറിയിലെ കട്ടിലിൽ കമഴ്ന്നുകിടന്ന് ദീപ ശബ്ദം പുറത്തുവരാതെ തേങ്ങി,തേങ്ങി കരഞ്ഞു.
മനസിൽ ഒരു ജീവൻ സുരക്ഷിതത്തോടെ തിരികെ നൽകിയ നിർവൃതിയിൽ.
മഴവന്ന് ഇരുട്ടുമൂടിയ സായാഹ്നം. സിറ്റിയിലെ പഴയ പൊളിമാർക്കറ്റിലിരുന്നുകൊണ്ട് വൈദ്യുതിബൾബിന്റെ വെളിച്ചത്തിൽ ചുരുട്ട് വലിച്ചുവിടുകയായിരുന്നു സെൽവം. കൂടെ അനുയായികളുംമറ്റും ചുറ്റിലും നിരന്ന് നിൽക്കുന്നുണ്ടായിരുന്നു.
വലിയൊരു ചാക്കുമായി ഇരുണ്ട് കറുത്ത ഒരാൾ സെൽവത്തിന് നേരെ നിന്നും.
"അണ്ണാ..." ഇടറിയ ശബ്ദത്തിൽ അയാൾ സെൽവത്തെ വിളിച്ചു.
"എന്നടാ.." ചുരുട്ടുവലിച്ച് പുക മുകളിലേക്കുയർത്തിവിട്ടുകൊണ്ട് സെൽവം ചോദിച്ചു.
"അണ്ണാ... അന്ത പയ്യൻ..."
അയാൾ ചാക്കുപിടിച്ച് തലകീഴായി കുടഞ്ഞു.
നിലവിളിച്ചുകൊണ്ട് ഒരുബാലൻ ചാക്കിൽനിന്നും താഴേക്ക് വീണു.
നിലത്ത് കിടന്ന അവനെ സെൽവത്തിന്റെ സഹായ്കളിലൊരാൾ പിടിച്ചെഴുന്നേല്പിച്ചു.
അവനെ കണ്ടതും സെൽവം കോപംകൊണ്ട് കത്തിജ്വലിച്ചു.
"എടാ പൊറുക്കി, ഉങ്കിട്ടെ ഇരിന്ത കൊളന്തെങ്കേ..?
"തെരിയാതണ്ണാ." കരഞ്ഞുകൊണ്ട് അവൻ പറഞ്ഞു.
അത് കേട്ടതും സെൽവം
💬 Comments
View all comments