Chapter Title : ഒരു നേർത്തക്കാറ്റിൻ മർമ്മരഗീതം
മഴക്കൊരു കുറവുല്ല്യാ..അല്ലേ"
മുഖത്ത് പതിച്ച മഴത്തുള്ളികളെ വലംകൈകൊണ്ട് തുടച്ചുനീക്കുന്നതിനിടയിൽ അയാൾ ചോദിച്ചു.
ശരിയാണെന്ന ഭാവത്തിൽ ദീപ തലകുലുക്കി..
"ഒരുപാട് നേരായോ കുട്ടി ഇവിടെ നിൽക്കാൻ തുടങ്ങിയിട്ട്..?"
ദീപക്ക് നേരെ നിന്ന് അയാൾ വീണ്ടുംചോദിച്ചു.
"ഉവ്വ് ചേട്ടാ...ഒരു മണിക്കൂറാകുന്നു..."
"ഹഹഹ....അടിപൊളി. ഇന്നത്തെ ഇന്റർവ്യൂ ഗോവിന്ദാ." ചിരിച്ചുകൊണ്ട് അയാൾ പറഞ്ഞു.
"എന്താ...?"
"അല്ല കുട്ടി, ഒരു ഇന്റർവ്യൂ ണ്ടേ, മഴകാരണം അതും മുടങ്ങി. കണ്ടില്ലേ ഫയലൊക്കെ നനഞ്ഞു.."
നിരാശയോടെ അയാൾ ദീപയോട് പറഞ്ഞു.
"ഓഹ്... സാരമില്ല...അടുത്ത തവണ നോക്കാം.."
ദീപ അയാളെ സമാധാനിപ്പിച്ചു.
"നോക്കി,നോക്കി ഇതിപ്പോ എനിക്ക് തന്നെ എണ്ണം തെറ്റി."
"ഓഹ്..അപ്പൊ ഒരു ഹൈ എജ്യൂക്കേറ്റഡ് ആണല്ലേ.." പുഞ്ചിരിച്ചുകൊണ്ട് അവൾ ചോദിച്ചു.
"അതെ...കൊള്ളാല്ലോ ഗടി. എങ്ങനെ മനസിലായി..." അത്ഭുതത്തോടെ അയാൾ ദീപയെനോക്കി.
"സാധാരണ അങ്ങനെയാണല്ലോ.. പഠിപ്പുള്ളവർക്ക് ഏതു ജോലികിട്ടിയാലും അതുപോരാ, അതിനേക്കാളും വലുത് എന്തോ കിട്ടാനുണ്ട് എന്ന തോന്നലുണ്ടാകും.. അപ്പൊ അന്വേഷിച്ചു കൊണ്ടേയിരിക്കും.."
"ന്റെ കൃഷ്ണാ...സമ്മതിച്ചു...എന്താ തന്റെ പേര്.."
"ദീപ. ഇവിടെ ഇൻ ഡിസൈൻ കമ്പനിയിലെ ഫാഷൻ ഡിസൈനർ ആണ്..."
"ആണോ...ഞാൻ അജു..."
പേരുകേട്ട ഉടനെ അവൾ ഒന്ന് പുഞ്ചിരിച്ചു
"എന്തിനാ ചിരിച്ചേ..." അയാൾ ഇടത് കൈയാൽനെറുകയിൽ തിരുമ്പികൊണ്ട് ചോദിച്ചു.
" ബാംഗ്ളൂർ ഡേയ്സിലെ ദുൽക്കർ സൽമാനെ ഓർത്തുപോയി.. അതുകൊണ്ട് ചിരിച്ചതാ..."
"ദീപാ....വേണ്ടാട്ടോ....കളിയാക്കുന്നതിലും ഒരു പരുതിയൊക്കെയുണ്ട്..." അവളുടെ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചുകൊണ്ട് അജു പറഞ്ഞു.
"വിട് മാഷേ.. തമാശപറഞ്ഞതല്ലേ...വീട്ടിൽ ആരൊക്കെയുണ്ട് ?.."
" അമ്മ,അനിയത്തി,അച്ഛൻ കഴിഞ്ഞ വർഷം മരിച്ചു. അറ്റാക്കായിരുന്നു. ഇയ്യാളുടെ വീട്ടിലോ....?"
"അച്ഛൻ ,അമ്മ, അനിയൻ,പിന്നെ ഞാനും.."
"നൈസ് ഫാമിലി..."
"ഉം..." അവളൊന്നുമൂളുക മാത്രമേ ചെയ്‌തോള്ളു.
ആർത്തുപെയ്ത
💬 Comments
View all comments