Chapter Title : ഒരു നേർത്തക്കാറ്റിൻ മർമ്മരഗീതം
മഴ പതിയെ പിൻവലിഞ്ഞെങ്കിലും ഇടി ശക്തമായ്തന്നെ മുഴങ്ങുന്നുണ്ടായിരുന്നു.
"മഴ കുറഞ്ഞെന്നു തോന്നുന്നു. എന്നാൽ ശരി,നമുക്ക് പിന്നെ കാണാം. ഇന്റർവ്യൂന് ഇനിപ്പോയിട്ട് കാര്യല്ല്യാ. ടൈം കഴിഞ്ഞു."
നിരാശയോടെ അജു തുള്ളിവീഴുന്ന മഴയിലേക്ക് ഇറങ്ങി.
"മ്.." ദീപ അവനെ നോക്കിയെന്ന് മൂളി.
അജു തന്റെ പൾസറിന്റെ സെൽഫ് അമർത്തി സ്റ്റാർട്ട് ചെയ്യാൻ നോക്കി കർബറേറ്ററിൽ വെള്ളം കയറിയത് കാരണം സെൽഫ് വർക്ക് ചെയ്തില്ല. അവസാനം കിക്കറടിച്ച് സ്റ്റാർട്ട് ചെയ്ത് റോഡരികിലൂടെ ഒഴുകിവരുന്ന മഴവെള്ളത്തിലൂടെ തന്റെ ബൈക്കോടിച്ചുപോയി.
അജുവിന്റെ ബൈക്ക് കണ്ണിൽനിന്നും മായുന്നത് വരെ ദീപ അവനെതന്നെ നോക്കിനിന്നു.
അവൾ വാച്ചിലേക്ക് നോക്കി. "ഇന്നും നേരം വൈകിയാൽ സർ എന്നെ നിറുത്തി പൊരിക്കും" ദീപ സ്വയം പറഞ്ഞു.
"ഓട്ടോ...." നനഞ്ഞ റോഡിലൂടെ എതിർദിശയിൽ നിന്നും വന്ന ഒരു ഓട്ടോറിക്ഷക്ക് ദീപ കൈകാണിച്ചു.
വെയ്റ്റിങ് ഷെഡിന്റെ മുൻപിലുള്ള ചീനമരത്തിന്റെ ചുവട്ടിൽ ഓട്ടോ യൂ ടേൺ എടുത്ത് നിർത്തി.
ദീപ ഓട്ടോയിൽകയറി ഓഫീസിലേക്ക് തിരിച്ചു.
സ്റ്റാർ കോംപ്ലക്സ്ന്റെ മുൻപിൽ ഓട്ടോ നിർത്തി. ഓട്ടോക്ക് കാശ്കൊടുത്ത് അവൾ ഹോളോബ്രിക്സ് പതിച്ച മുറ്റത്തൂടെ ശ്രദ്ധാപൂർവ്വം നടന്നു. ഒരാഴ്ച്ചയായുള്ള മഴയിൽ ബിൽഡിങ്ന്റെ മുൻപിൽ പതിച്ച കട്ടകൾക്ക് ക്ലാവ് പിടിച്ചിരുന്നു.
ഓഫീസിൽ എത്തിയതും തന്നെകാത്ത് മാനേജർ ശിവദാസ് പുറത്ത് തന്നെ നിൽപ്പുണ്ടായിരുന്നു...
"എടീ...നീ ഏത് അമ്മേടെ അടിയന്തരത്തിന് പോയതായിരുന്നു ഇത്രനേരം"
"സർ മഴകാരണം ബസ്സ് കിട്ടിയില്ല" അവൾ നിന്ന് പരുങ്ങി..
"ബാക്കിയുള്ളവരൊക്കെ എത്തിയല്ലോ നിനക്കമാത്രം ന്താ, ഒരു പ്രത്യേകത.... മേലാൽ നേരം വൈകി വന്നാ ഇനി ഇങ്ങോട്ട് വരണ്ടാ....വേറെ എവിടെയെങ്കിലും ജോലി നോക്കിക്കോണം..ഇവിടെ ചില റൂൾസ് ആൻഡ് റെഗുലഷൻസ് ഉണ്ട്
💬 Comments
View all comments