Chapter Title : ഒരു നേർത്തക്കാറ്റിൻ മർമ്മരഗീതം
വീ കുഡ് നോട്ട് ടേക് ദം. കഴിഞ്ഞതവണത്തെപ്പോലെ എന്തെങ്കിലും വിവരം കിട്ടിയാൽ ഇൻഫോംചെയ്യണം, ഒക്കെ."
"ഓകെ സർ, പറയാം." അജു ഫോൺ വച്ചിട്ട് ദീപയെ ഒന്നുനോക്കി.
അവൾ അജുവിനെത്തന്നെ നോക്കിയിരിക്കുകയായിരുന്നു
'എന്തുപറ്റി..." ആകാംക്ഷയോടെ അവൾ ചോദിച്ചു.
"വീണ്ടും ചൈൽഡ് മിസ്സിങ്." ഫോൺ ബെഡിലേക്ക് വലിച്ചെറിഞ്ഞുകൊണ്ട് അജു പറഞ്ഞു.
"ന്റെ കൃഷ്ണാ...., നിയിപ്പ ന്താ ചെയ്യാ...?
"അന്വേഷിക്കുന്നുണ്ട്, പക്ഷേ...,നമുക്ക് എന്തെങ്കിലും ചെയ്യാൻ പറ്റുമോന്ന് നോക്കാം.. തൽക്കാലം നീ പൊക്കോ..."
"വേണ്ടാ....അമ്മവന്നിട്ട് പൊയ്ക്കൊളാം"
"അതുവേണ്ട ദീപാ... " അജു അവളെ നിർബന്ധിച്ചു. മനസില്ലാമനസോടെ അവൾ കട്ടിലിൽ നിന്നുമെഴുന്നേറ്റു.
വീട്ടിലെത്തിയിട്ടും ദീപക്ക് ഒരു സമാധാനവും ഉണ്ടായിരുന്നില്ല. അവൾ വീടിനുചുറ്റുഭാഗവും അലഞ്ഞുതിരിഞ്ഞു നടന്നു.
അത്താഴത്തിനുള്ള കറിക്ക് വേണ്ടി മീൻ നന്നാക്കുമ്പോഴാണ് ദീപയുടെ ഫോൺ ബെല്ലടിക്കുന്നത്.
"അപ്പൂ.... ആ ഫോണോന്നെടുക്കൂ.. അപ്പൂ.... ഈ ചെക്കനിതെവിടെപ്പോയി കിടക്കുവാ."
അപ്പുവിനെ കാണാണ്ടായപ്പോൾ അരിശംമൂത്ത് ദീപ വെള്ളത്തിൽ കൈകഴുകി ഫോണിനടുത്തേക്ക് ചെന്നു.
"അജു." അവൾ മനസ്സിൽ പറഞ്ഞു.
"എന്താ മാഷേ... വിശേഷിച്ച്.?" ഫോൺ ചെവിയോട് ചേർത്തുപിടിച്ച് അവൾ തന്റെ കൈകൾ ചുരിദാറിന്റെ ടോപ്പിന്റെ ഒരുഭാഗത്ത് തുടച്ചു.
"നാളെ ടൌൺ ഹാളിൽവച്ച് ബോധവൽക്കരണക്ലാസ് നടക്കുന്നുണ്ട്. 'ഭിക്ഷാടനം തടയാം' എന്ന പേരിൽ, അതിനോടൊപ്പം വൈകിട്ട് നാലുമണിക്ക് ഞാൻ എന്റെ 'യാചകൻ' എന്ന ഡോക്യൂമെന്ററി ജനങ്ങളിലേക്ക് എത്തിക്കുന്നു."
"ആഹ്‌ഹാ നല്ലവാർത്തയാണല്ലോ " ദീപ സന്തോഷംകൊണ്ട് മനസിൽ തുള്ളിച്ചാടി.
"താൻ വരണം, വീട്ടുകാരേം കൂട്ടണം,"
"തീർച്ചയായും ഞാനുണ്ടാകും."
"ഉം, ശരി.."
"അല്ല മാഷ്...... ഹലോ, ഹലോ, ശട കട്ട് ചെയ്‌തോ.?"
വെള്ളത്തിലിട്ടമീനിലേക്ക് അവൾ വീണ്ടും കൈകൾ മുക്കി. മൂർച്ചയുള്ള കത്തികൊണ്ട് മീനിന്റെ ശരീരത്തെ അവൾ
💬 Comments
View all comments