0%

Chapter Title : ഒരു നേർത്തക്കാറ്റിൻ മർമ്മരഗീതം

Author : Kambikathakal Read All Parts 769

മുറിച്ചെടുത്തു.

പിറ്റേന്ന് വൈകിട്ട് ഭിക്ഷാടനത്തിനെതിരെയുള്ള അജുവിന്റെ ആദ്യ ഡോക്യുമെന്ററി പുറത്തിറങ്ങി ,

നവമാധ്യമങ്ങളിലും, സമൂഹത്തിലും വലിയ ചർച്ചാ വിഷയമായിമാറിയ അജുവിന്റെ ഡോക്ക്യുമെന്ററി നിരവധി പ്രശംസകൾ പിടിച്ചുപറ്റി, ജില്ലയുടെ പല കേന്ദ്രങ്ങളിലും അജുവിന്റെ ഡോക്യൂമെന്ററി പ്രദർശനം തുടങ്ങിക്കൊണ്ടേയിരുന്നു. സ്കൂളുകളിൽ, കുടുംബശ്രീ യൂണിറ്റുകളിൽ, നാലാൾ കൂടുന്ന സ്ഥലങ്ങളിൽ, രാത്രികാലങ്ങളിൽ പ്രൊജക്ടർവച്ച് ജനങ്ങൾക്ക് ബോധവൽക്കരണം നടത്തി. ഭിക്ഷാടനസംഘങ്ങൾക്കെതിരെ നാടും നാട്ടുകാരും ഒരുമിച്ചു നിന്നു, നഗരത്തിൽ ഒരാളുപോലും ഭിക്ഷകൊടുക്കാതെയായപ്പോൾ വരുമാനം മുട്ടിയ ഭിക്ഷാടനത്തലവൻ സെൽവം അതിനുകാരണക്കാരനായ അജുവിന്റെ നേരെ തിരിഞ്ഞു..

രാത്രി അമ്മയോടൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് അനിയത്തി ലച്ചു അജുവിന്റെ ഫോണുമായി വന്നത്.

ഫോണെടുത്ത് നോക്കിയ അജു അതിൽ നാല് മിസ്ഡ് കോൾ കണ്ടു. തിരിച്ചുവിളിക്കാൻ തുനിഞ്ഞയുടൻ വീണ്ടും ഫോൺ ബെല്ലടിച്ചു.

"എസ്... അജു ഹീയർ.." ഫോണെടുത്ത് വായയിലുള്ള ചോറ് ചവച്ചരക്കുന്നതിനിടയിൽ ചോദിച്ചു.

"അട കണ്ണാ.... എപ്പടിയിരിക്കെ, സൗഖ്യമാ,?"

മറുവശത്ത് തമിഴ്‌ സംസാരിക്കന്നത് കേട്ട അജു വീണ്ടും ചോദിച്ചു.

"ഹൂ ഇസ് തിസ്...?"

"പെരിയ ഇംഗ്ലീസൊന്നും പെസാതെ, ഉങ്കിട്ടെ മുന്നാടി സൊന്നെലെ, ഏൻ വഴിയില് വരക്കൂടാതെന്ന്,അന നീ കേക്കലെ, ചിന്നതമ്പി....ഉൻ ഉയിര് പോണ വഴിയേ തെരിയാത്..ജാഗ്രതേ..."

"ഹലോ..., ഹാലോ..,"

മറുത്തൊന്നും പറയാൻ അജുവിന് സമയംകൊടുക്കാതെ അയാൾ ഫോൺവച്ചു

പിന്നീട് ഫോണിലൂടെയുള്ള ഭീക്ഷണികൾ പതിയായി അച്ഛൻ കൃഷ്ണൻനായർക്കുവന്ന പോലെ വധഭീക്ഷണികളും മറ്റും അജുവിനും വരാൻ തുടങ്ങി.

പക്ഷെ അതൊന്നും അവനാരോടും പങ്കുവക്കാതെ ഉള്ളിൽ കൊണ്ടുനടന്നു.

ഭിക്ഷാടനത്തലവൻ സെൽവത്തിന്റെ ഓരോ താവളവും എസ് ഐ എബിന്റെ സഹായത്തോടെ അജു തുടച്ചുനീക്കികൊണ്ടിരുനെങ്കിലും സെലവത്തെ പിടികൂടാൻ കഴിഞ്ഞില്ല.

കോപതാൽ ജ്വലിച്ച സെൽവം അജുവിനോടുള്ള വൈരാഗ്യം മനസിൽ സൂക്ഷിച്ചുകൊണ്ട് തമിഴ്‌നാട്ടിലേക്ക്

💬 Comments

View all comments