0%

Chapter Title : ഒരു നേർത്തക്കാറ്റിൻ മർമ്മരഗീതം

Author : Kambikathakal Read All Parts 770

കുടിയേറി.

പിന്നീട് കുറച്ചുകാലത്തിന് അയാളുടെ സാന്നിധ്യം ആ നഗരത്തിൽ കാണാൻ കഴിഞ്ഞില്ല.

അജുവുമായുള്ള അടുപ്പം ദീപയെ പ്രണയത്തിന്റെ അഘാതമായ ഗർത്തത്തിലേക്ക് തള്ളിയിട്ടു.

തന്റെ പ്രണയം അജുവിനോട് തുറന്നുപയാനുള്ള സാഹചര്യത്തിനായ് ദീപ ദിവസങ്ങളോളം കാത്തിരുന്നു.

സൂര്യൻ പ്രണയശോണിമയണിഞ്ഞ സന്ധ്യയിൽ തുളസിത്തറയിലെ ചിരാതിൽ തിരിയിട്ട് എണ്ണയൊഴിച്ചുകത്തിച്ച് പ്രാർത്ഥിക്കുമ്പോഴാണ് ദീപയുടെ ഫോൺ ബെല്ലടിക്കുന്നത്.

ചിരാതിലെ കത്തിയെരിയുന്നതിരി മോതിരവിരൽകൊണ്ടു അൽപ്പം നീക്കിവച്ചിട്ട് അവൾ അകത്തേക്ക് ഓടിക്കയറി ഫോണെടുത്തുനോക്കി

"അജു..."

ആർദ്രമായ അവളുടെ ചുണ്ടുകൾ ചലിച്ചു.

"ഹായ് ദീപാ... എവിട്യാ..?"

"ഞാൻ വീട്ടിൽ, എന്തേ..?" ഫോണുമായി അവൾ മുറ്റത്തേക്കിറങ്ങി.

"എടി പെണ്ണേ..... ഈയിടെയായി നിന്റെ ഫോൺവിളി അൽപ്പം കൂടുന്നുണ്ട്...നോക്കീം കണ്ടൊക്കെ നിന്നാ നന്ന്.." മുറ്റത്തേക്കിറങ്ങി നിൽക്കുന്ന ദീപയെ കണ്ട് 'അമ്മ അടുക്കളയിലെ ജാലകത്തിലൂടെ വിളിച്ചുപറഞ്ഞു.

"എന്നെ സൂക്ഷിക്കാൻ എനിക്കറിയാമ്മേ... ഇത് ദീപയാണ്, ഞാനായിട്ട് ഒരു ചീത്തപ്പേര് കേൾപ്പിക്കില്ല പോരെ," ഫോണിന്റെ മൈക്ക പൊത്തിപ്പിടിച്ചുകൊണ്ട് അവൾ അമ്മയോട് പറഞ്ഞു.

"ഹലോ ദീപാ... എന്താണ് അവിടെ, ഞാൻ പിന്നെ വിളിക്കണോ...?"

"ഏയ്‌, പ്രശ്നോന്നുല്ല്യാ 'അമ്മ ചുമ്മാ...." ബാക്കിവാക്കുകൾക്കുവേണ്ടി അവൾ ചുറ്റിലും പരതി.

"മ്... ഉവ്വ് ,എനിക്ക് മനസിലായി.. ആ പിന്നെ, നാളെ കോഫീഹൗസിൽവച്ചൊന്ന് കാണാൻ പറ്റോ,രാവിലെ 10മണിക്ക്, എനിക്കൊന്നു സംസാരിക്കണം.?"

"ഓ. അതിന്താ വരാലോ..."

അജു ഫോൺ വച്ചയുടൻ അവൾ തുള്ളിച്ചാടി അകത്തേത്തേക്കോടിക്കയറി.

പതിവില്ലാത്ത അവളുടെ പ്രസരിപ്പ് കണ്ട് അമ്മ ചോദിച്ചു

'ഇതെന്ത് കൂത്ത്, നിനക്കെന്താടി ഭ്രാന്ത് പിടിച്ചോ'

"എനിക്ക് ഭ്രാന്താണമ്മേ... മുഴുത്ത ഭ്രാന്ത്..." പിന്നിലൂടെവന്ന് അമ്മയുടെ അരക്കെട്ടിൽ വട്ടംപിടിച്ചുകൊണ്ടു അവൾ പറഞ്ഞു.

ആർദ്രമായ അധരങ്ങളിൽ മൂളിപ്പാട്ടുകൾ ഒഴുകിയെത്തി. അപ്പോഴാണ് അജു ഒരുകവിതയെഴുതിക്കൊടുക്കാൻ അന്നൊരു ദിവസം ആവശ്യപ്പെട്ടകാര്യം

💬 Comments

View all comments