0%

Chapter Title : ഒരു നേർത്തക്കാറ്റിൻ മർമ്മരഗീതം

Author : Kambikathakal Read All Parts 771

അവളുടെ ഓർമ്മകളിലേക്ക് ഓടിയെത്തിയത്.

റൂമിലേക്ക് കയറി തിരുട്ടി വാതിൽ കൊട്ടിയടച്ചു. പുസ്തകവും പേനയുമെടുത്ത് അവൾ കവിതയെഴുതാനിരുന്നു,

"എന്റെ ഇഷ്ട്ടം നാളെ അജുവിനോട് പറയണം."

മാന്മിഴികളടച്ച് അവൾ കുറച്ചുനേരം കസേരയിൽ ഇരുന്നു.

"ഈശ്വരാ...അക്ഷരങ്ങളൊന്നും തെളിയുന്നില്ലല്ലോ... ഇനി എന്റെ പ്രണയം അജുവിന് വെറും സൗഹൃദം മാത്രമായിരിക്കുന്നതിനാലാണോ?, അതോ വരികളിലൂടെ മാത്രം കാണുന്ന പ്രണയം ആദ്യമായി എന്റെ ജീവിതത്തിലേക്ക് കടന്നുകയറിയത് കൊണ്ടാണോ...?

അജുവിന് വേണ്ടിയുള്ള കവിത അവൾ മാറി മാറി എഴുതി, പക്ഷെ ഒന്നും തൃപ്‌തി വന്നില്ല. രാത്രിഭക്ഷണംപ്പോലും അവൾ കവിതക്ക് വേണ്ടി ഉപേക്ഷിച്ചു, ഘടികാരത്തിന്റെ സൂചി കറങ്ങുന്നതിനേക്കാളും വേഗതയിലായിരുന്നു ദീപയുടെ മനസ്സ് ചലിച്ചുകൊണ്ടിരുന്നത്. ഉറക്കം അതിന്റെ ഉച്ചസ്ഥയിയിൽ വന്നുനിൽക്കുമ്പോഴും അവൾ തന്റെ അജ്ഞനമിഴികൾ അടക്കാൻ തയ്യാറായിയില്ല, പകരം തന്റെ പ്രണയത്തെ ആ മിഴികൾകൊണ്ട് ഒപ്പിയെടുത്തു. ഏകാന്തമായ ആ ശൂന്യതയിലേക്ക് കാത്തിരിപ്പിന്റെ അനുഭൂതി അവളെ തേടിയെത്തി, പ്രണയത്തിന്റെ പ്രതിരൂപമായി അവളതിനെ മനസിന്റെ മായാത്ത പുസ്തകത്താളുകളിലേക്ക് പകർത്തെഴുതി.

നിലാവിന്റെ വെളിച്ചവും, ഇളംങ്കാറ്റും, രാത്രിയുടെ പ്രണയാർദ്രഗീതവും അവളെ മെല്ലെ നിദ്രയിലേക്ക് തള്ളിയിട്ടു..

"ഇതെന്ത് ഉറക്കമാകുട്ടീ.... ദീപേ.. എടി ദീപേ..."

അമ്മവിളിച്ചിട്ടായിരുന്നു അവൾ ഉറക്കത്തിൽ നിന്നുമെഴുന്നേറ്റത്. പതിവ് തെറ്റിയിരിക്കുന്നു.

ആദ്യപ്രണയം മനസുതുറന്നു സംസാരിക്കാൻ പോകുന്നത് കൊണ്ടാകാം ചെയ്യുന്ന കാര്യങ്ങളെല്ലാം തലതിരിഞ്ഞു വന്നത്.

രാവിലെ വീട്ടിൽനിന്ന് ഇറങ്ങുമ്പോൾ ദീപ അവനൊരു മെസ്സേജ് അയച്ചു. മറുപടികിട്ടുമെന്നുകരുതി അൽപ്പനേരം അവൾ നിന്നു,

9 മണിയായപ്പോൾ നെറ്റ് ഓഫ്‌ ചെയ്ത് ദീപ വീട്ടിൽനിന്നും ഇറങ്ങി.

പത്തുമണി കൃത്യം കോഫീ ഹൗസിനും മുമ്പിൽ അവൾ അജുവിനെ കാത്തിരുന്നു.. വന്നില്ല. അവന്റെ ഫോണിലേക്ക് തിരിച്ചുവിളിച്ചു. പക്ഷെ ദീപക്ക് കിട്ടിയ മറുപടി പരിതിക്ക് പുറത്ത് എന്നായിരുന്നു.

💬 Comments

View all comments