Chapter Title : ഒരു നേർത്തക്കാറ്റിൻ മർമ്മരഗീതം
കൈത്തണ്ടയിൽ പിടിച്ചുവലിച്ചു.
"വിട് ...വിടാൻ."
അവളെയുംകൊണ്ട് അജു കോഫിഹൗസിലേക്ക് നടന്നു. രണ്ടുപേർക്ക് ഇരിക്കാൻ മാത്രം തയ്യാറാക്കിയ ഒരു ടേബിളിന്റെ ഇരുവശങ്ങളിലായി അവർ ഇരുന്നു.
"സർ, ഓർഡർ പ്ലീസ്.." ഓർഡറെടുക്കാൻ വേണ്ടി ഒരുപയ്യൻ വന്നുനിന്നു.
"ദീപാ, വാട്ട് യൂ വാണ്ട്...?" മെനുകാർഡ് കൈയിൽപ്പിടിച്ചുകൊണ്ട് അജു അവളോട് ചോദിച്ചു.
"എനിക്കൊന്നും വേണ്ട... " മുഖത്തുനോക്കാതെ അവൾ പറഞ്ഞു .
"ടു കോഫി പ്ലീസ്..."
കോഫീക്ക് ഓർഡർ കൊടുത്ത് അജു അവളെയൊന്ന് നോക്കി.
കോഫിയുമായി ഹോട്ടൽബോയ് വരുന്നത് വരെ അവർ രണ്ടുപേരും മൗനം പാലിച്ചു.
ടേബിളിന്റെ മുറത്തേക്ക് ആവിപറക്കുന്ന രണ്ട് കോഫി എടുത്തുവച്ചിട്ട് ഒരു പുഞ്ചിരിപാസ്സാക്കി കൂടെ ഒരു ആശംസയും പറഞ്ഞ് ഹോട്ടൽ ബോയ് നടന്നുനീങ്ങി. ഇതുപോലെ എത്രയെത്ര പ്രണയാർദ്രമായ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ടെന്ന ആത്മസംതൃപ്തിയിൽ. പ്രണയത്തിന്റെ തിരശീല മെല്ലെ മിഴി തുറന്നു.
"ദീപാ, എനിക്കൊരു കാര്യം പറയാനുണ്ട്.."
"ഉണ്ട്,അതിനല്ലേ ഇങ്ങോട്ട് വന്നത്..എന്താ കാര്യം.."
"രാവിലെ കുറച്ചുതിരക്കായിരുന്നു അതാ വിളിക്കാൻ പറ്റാഞ്ഞെ സോറി.."
ആദ്യംതന്നെ അജു അവളോട് മാപ്പപേക്ഷിച്ചു
"ഞാൻ എത്രനേരയി ഇവിടെ വന്നുനിൽക്കുന്നു എന്നറിയോ.? കാത്തുനിന്ന് മനുഷ്യന്റെ മുട്ടുക്കാല് തേഞ്ഞു," രോഷത്തോടെ ദീപ പറഞ്ഞു.
"ചൂടാകാതെ ദീപാ, എബിൻ സർ വിളിച്ചിരുന്നു, സെൽവം ഈ നഗരത്തിൽ വന്നിട്ടുണ്ട്."
അജു ഇരിക്കുന്ന കസേര ദീപയുടെ അടുത്തേക്ക് നീക്കിയിട്ടുകൊണ്ട് പതിയെ പറഞ്ഞു
"ഇന്ന് രാത്രി 65 കുട്ടികളെ മംഗലാപുരത്തേക്ക് കടത്തുന്നുണ്ട് അത് തടയണം. സ്ഥലവും സമയവും എബിൻ സർ വിളിച്ചുപറയും."
ദീപ ചുറ്റിലും നോക്കി.
"ദേവീ.... എവിടന്നാ ഇത്രേം കുട്ടികൾ."
"അറിയില്ല, " പാന്റിന്റെ പോകേറ്റിൽനിന്നും ടവ്വലെടുത്ത് അവൻ ഒലിച്ചിറങ്ങുന്ന വിയർപ്പുതുള്ളികളെ ഒപ്പിയെടുത്തു.
💬 Comments
View all comments