Chapter Title : ഒരു നേർത്തക്കാറ്റിൻ മർമ്മരഗീതം
"എന്താ പറയാനുണ്ടെന്ന് പറഞ്ഞേ...?"
"എന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നു, പക്ഷെ, എന്തോ അറിയില്ല. മനസാകെ അസ്വസ്ഥമായി. എന്തോ വലിയ അപകടം വരാൻനിൽക്കുന്നതായി ആരോപറയുന്നു ദീപാ..."
"ഏയ് അങ്ങനെയൊന്നുമില്ല ചുമ്മാ മാഷിന് തോന്നുന്നതാ.." അവൾ അജുവിനെ ആശ്വസിപ്പിച്ചു.
ആവിപറക്കുന്ന കോഫീ അവൻ ചുണ്ടോട് ചേർത്തുവച്ച് കുടിച്ചു.
"ഇന്നത്തോടെ അവസാനിക്കും എല്ലാം.!" അവൻ സ്വയം പറഞ്ഞു
ദീപ നെറ്റിയൊന്ന് ചുളിച്ചു.
"എന്താ പറഞ്ഞേ.. എന്തവസാനിക്കും ന്ന്?" അവൾ വീണ്ടും ചോദിച്ചു.
"ഏയ് ഒന്നുല്ല്യാ.."
ടേബിളിന്റെ മുകളിൽ കൈകൾ വച്ചുസംസാരിക്കുകയായിരുന്ന അവളുടെ വിരലുകൾ അജു കൂട്ടിപ്പിടിച്ചു.
"ദീപാ......"
അഞ്ജനമെഴുതിയ അവളുടെ കണ്ണുകളിൽ നിന്നും അജുവിന് വായിചെടുക്കാൻ കഴിയുന്നുണ്ടായിരുന്നു പ്രണയമെന്ന വികാരം അവളിൽ ഉടലെടുത്തു തുടങ്ങിയെന്ന്.
പെട്ടന്നുതന്ന ദീപ കൈകൾ പിന്നിലേക്ക് വലിച്ചതും അജുവിന്റെ ഫോൺ ബെല്ലടിച്ചതും ഒരുമിച്ചായിരുന്നു.
പോക്കറ്റിൽ കിടന്ന ഫോണെടുത്ത് അവൻ ഇരിപ്പിടത്തിൽ നിന്നുമെഴുന്നേറ്റു.
"ഹലോ...അതെ അജുവാണ് , എപ്പോ...ദാ വരുന്നു."
ഫോൺ കട്ട് ചെയ്ത് ദീപയുടെ അടുത്തേക്ക് ചെന്നു.
"ദീപാ...ഞാൻ പോവ്വാ, ഒരു അത്യാവശ്യ മീറ്റിംഗ് ഉണ്ട്. നീ പൊക്കോ ഞാൻ വൈകുന്നേരം വിളിക്കാം.."
"ആരാ ഫോണിൽ വിളിച്ചേ,?" സംശയത്തോടെ അവൾ ചോദിച്ചു.
"അത്... അതൊരു ഫ്രണ്ട്, ഒന്ന്, ഒന്നുകാണണമെന്ന് പറഞ്ഞു."
അജു നിന്നുപരുങ്ങി.
"മാഷ് എന്തോ എന്നിൽനിന്നും ഒളിക്കുന്നുണ്ട്, ന്താചാ പറയൂ.., പറയാനുണ്ടെന്ന് പറഞ്ഞ കാര്യമോ പറഞ്ഞില്ല."
നിരാശയോടെ ദീപ പറഞ്ഞു.
"അയ്യോ...ദീപാ... ഇന്ന് എനിക്കൽപ്പം സമയം തരൂ, നാളെ ഞാൻ നിന്റെ ജീവിതത്തിലെ മറക്കാൻ കഴിയാത്ത ഒരുദിവസമാക്കിത്തരും. വൈകിക്കേണ്ട നീ പൊക്കോ രാത്രി ഞാൻ വിളിക്കാം."
യാത്രപറഞ്ഞു അജു തന്റെ പൾസറിൽ കയറി ഇരിക്കുമ്പോഴാണ് ദീപ അവനുവേണ്ടി ഇന്നലെ
💬 Comments
View all comments