Chapter Title : ഒരു നേർത്തക്കാറ്റിൻ മർമ്മരഗീതം
രാത്രിയെഴുതിവച കവിതയെക്കുറിച്ച് ഓർമ്മവന്നത്.
"മാഷേ..... ഒരുമിനുറ്റ്."
ദീപ ബാഗിൽനിന്നും ഒരുവെള്ളപേപ്പറെടുത്ത് അവനുനേരെ നീട്ടി.
"എന്തായിത്...?" ആകാംക്ഷയോടെ അജു ചോദിച്ചു.
"പണ്ട് എന്നോട് ചോദിച്ചില്ലേ, എനിക്കൊരു കവിത എഴുതിത്തരുമോന്ന്. ആ കവിതയാണ്, ഈ കവിത."
അജു അതുവാങ്ങി നാലായി മടക്കി തന്റെ പോക്കറ്റിൽ ഇട്ടു.
"ഒന്നെടുത്തു നോക്കിക്കൂടെ..." ദേഷ്യത്തോടെ അവൾ ചോദിച്ചു.
"സമയമില്ല ദീപാ, എന്നെക്കാത്ത് ഒരാൾ ഓഫീസിൽ നിൽക്കുന്നുണ്ട് , കവിത ഞാൻ വായിച്ചിട്ട് മറുപടി രാത്രിവിളിക്കുമ്പോൾ പറയാം എന്തേ.."
പുഞ്ചിരിച്ചുകൊണ്ട് അജു പറഞ്ഞു.
"മ്.." അധരങ്ങളിൽ പുഞ്ചിരിതൂകികൊണ്ട് ദീപ ഒന്നുമൂളി.
ബൈക്ക് സ്റ്റാർട്ട് ചെയ്ത് അജു കൺമുൻപിൽ നിന്നും മായുന്നവരെ ദീപ അവനെത്തന്നെ നോക്കി നിന്നു.
ആദ്യപ്രണയം തളിരിട്ടതിന്റെ ആത്മസംതൃപ്‌തയിൽ അവൾ തിരികെ നടന്നു..
സന്ധ്യകഴിഞ്ഞു അന്ധകാരം ചുറ്റിലും പരക്കാൻ തുടങ്ങി തെരുവ് വിളക്കുകൾ മിഴിതുറന്നു.
ടൌണിലെ തട്ട് കടയിൽ നിന്നും ചായകുടിക്കുകയായിരുന്ന അജു ഫോണെടുത്ത് എസ് ഐ എബിന് വിളിച്ചു.
"സർ എന്തായി ? , പെർമിഷൻ കിട്ടിയോ..?" ഇനി സമയമില്ല 8 മണിക്കവർ കണ്ടയ്നറിലേക്ക് കുട്ടികളെ മാറ്റും, അതിന് മുൻപേ നമുക്കുതടയാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ ഒരിക്കലും നമുക്കാ കുട്ടികളെ രക്ഷപ്പെടുത്താൻ കഴിയില്ല. ഒന്നും രണ്ടുമല്ല സർ, 65 കുട്ടികളാണ്."
"ഞാൻ പെർമിഷന് വേണ്ടി കമ്മീഷണർ ഓഫിസിൽ കാത്തുനിൽക്കാണ് അജൂ..., വിളിക്കാം,"
" ഒരു കോപ്പിലെ റൂൾസ്, നിങ്ങൾ വേണമെങ്കിൽ വന്നാമതി,എനിക്ക് സമയമില്ല ഞാൻ പോവാണ്. പെർമിഷനൊക്കെ കിട്ടിയിട്ട് സാവധാനം വാ."
അരിശം മൂത്ത അജു അപ്പോഴത്തെ ദേഷ്യത്തിന് എസ് ഐ യോടാണ് സംസാരിക്കുന്നതെന്ന് ഒരു നിമിഷം മറന്നു.
"എങ്കിൽ ഒരു കാര്യം ചെയ്യ്...
💬 Comments
View all comments