0%

Chapter Title : ഒരു നേർത്തക്കാറ്റിൻ മർമ്മരഗീതം

Author : Kambikathakal Read All Parts 777

താൻ അതുവരെ പോയി ചുറ്റുപാടുകൾ വിലയിരുത്തു, ആരുടെയും കണ്ണിൽ പെടാതെ, വിത്തിൻ തേർട്ടി മിനുറ്റ്‌സ്, ഞങ്ങൾ അവിടെയെത്താം വിത്ത് ഫോഴ്സ്. ആൻഡ് വൺ തിങ് , ഡു നോട്ട് ഓഫ്‌ യൂവർ മൊബൈൽ, ബീ കെയർ ഫുൾ. ഓകെ."

"ഒക്കെ സർ.," തട്ടുകയിലെ ചായയുടെ കാശ് കൊടുത്ത് അജു തന്റെ ബൈക്കിൽ കയറി ടൗണിലെ പൊളിമാർക്കറ്റിനോട് ചരിയുള്ള കെ കെ ഗ്രൂപ്പിന്റെ ആളൊഴിഞ്ഞ കെട്ടിടത്തിനെ ലക്ഷ്യമാക്കി നീങ്ങി.

ഓരോ വഴികൾ കഴിയുമ്പോഴും ഇരുട്ട് കൂടിക്കൂടി വന്നു.

മർക്കറ്റിനോട് ചരിയുള്ള പാടത്ത് തന്റെ ബൈക് പാർക്ക് ചെയ്തിട്ട് അജു വരമ്പിലൂടെ പതിയെ കെ കെ ഗ്രൂപ്പിന്റെ ഗോഡൗൺ ലക്ഷ്യമാക്കി നടന്നു.

പെട്ടന്നാണ് അജുവിന്റെ ഫോൺ ബെല്ലടിച്ചത്,

"ദീപ..." ഫോണെടുത്ത് അജു പതിയെ നെൽവയൽ വിരിച്ച പാടത്തിലെ ചേറിലേക്ക് മലന്ന് കിടന്നു.

"ന്തടി..."

"വിളിക്കാം ന്ന് പറഞ്ഞിട്ട് വിളിച്ചില്ല അതാ ഞാൻ.."

"നീ ഫോൺ വെക്ക് ഞാൻ വിളിക്കാം, ഇപ്പൊ ഒരു ചെറിയ മീറ്റിങ്ലാണ്." ശബ്ദം പുറത്തുവരാതെ അജു സ്വകാര്യമായി പറഞ്ഞു.

"ഇങ്ങനെയുണ്ടോ മനുഷ്യന്മാർക്ക് തിരക്ക് ഹോ... പിന്നെ ഒരു കാര്യം..."

ബാക്കി കേൾക്കാൻ കാക്കാതെ അജു ഫോൺ കട്ട് ചെയ്ത് നിലത്ത് നിന്ന് എഴുന്നേൽക്കാൻ ശ്രമിച്ചു, ഏതോ വണ്ടിയുടെ ഹെഡ്‌ലൈറ്റ് പാസ്സ് ചെയ്യുന്നത് ശ്രദ്ധിച്ച അജു സൂക്ഷിച്ചു നോക്കി. മറുവശത്തെ റോഡിലൂടെ ഒരു വലിയ കണ്ടെയ്നർ ഗോഡൗണിനെ ലക്ഷ്യമാക്കി വരുന്നു., വിവരം അജു എസ് ഐയെ ഫോണിൽ വിളിച്ചു പറഞ്ഞു. എന്നിട്ട് തന്റെ സ്മാർട്ട് വാച്ച് ഫോണുമായി കണക്ട് ചെയ്ത് പതിയെ ഗോഡൗണിന്റെ അടുത്തേക്ക് ചെന്നു.

"ഡേയ് ,

💬 Comments

View all comments