Chapter Title : ഒരു നേർത്തക്കാറ്റിൻ മർമ്മരഗീതം
കൊഞ്ചം സീക്രം പാരടാ... ഇന്നൊരു 10 നിമിഷംതാ ഇരിക്കെ അതുക്കുമുന്നാടി ഇന്ത കൊഴന്തകളെ മൊത്തമാ വണ്ടിക്കുള്ളെ തള്ളിപോട്."
മെലിഞ്ഞ് ഉണങ്ങിയ ഒരു പയ്യൻ ഗോഡൗണിന്റെ അകത്തേക്ക് കയറി കൂടെ കുറച്ചാളുകളും, പിന്നെ അവർ വരുന്നത്, രണ്ടും മൂന്നും വയസ് തോന്നിക്കുന്ന കുട്ടികളെ കൈകൾ ബന്ധിച്ച്, ശബ്ദം പുറത്ത് വരാതിരിക്കാൻ വായിൽ പ്ലാസ്റ്റർ ഒട്ടിച്ചു കൊണ്ടാണ്.
10വയസിന് താഴെ മാത്രം പ്രായമുള്ള 65 കുട്ടികളെയും സെൽവത്തിന്റെ നേതൃത്വത്തിൽ കണ്ടയ്നറിലേക്ക് അറവ് മാടുകളെപ്പോലെ ക്രൂരമായി കയറ്റികൊണ്ടുപോകുന്ന കാഴ്ച അജു നിറമിഴികളോടെ നോക്കിനിന്നു.
ഉടനെ ഫോണെടുത്ത് എസ് ഐയെ വിളിച്ചു.
"സർ, എവിടെ... എനിക്ക് ഒറ്റക്ക് ഒന്നും ചെയ്യാൻ പറ്റില്ല, ഒരുപാട് പേരുണ്ട്, ഞാൻ കണ്ടു 65 കുട്ടികളെ, "
"പെർമിഷൻ കിട്ടി, ദേ ഞങ്ങൾ ഇറങ്ങി.."
"മ്.... വേഗം,,"
അജു ഫോൺ കട്ട് ചെയ്തു .
"അണ്ണാ ഇന്തപക്കം യാരോയിരിക്ക്.."
അപ്രതീക്ഷിതമായി ഒരാൾ കടന്നുവന്നുകൊണ്ട് സെൽവത്തോട് പറഞ്ഞു.
"യാരാടാ.... ഉനക്ക് എപ്പടി തെരിയും"
"വെളിയെ ഒരു ബൈക്ക് നാൻ പത്തെ..." പുറത്തേക്ക് ചൂണ്ടി അയാൾ പറഞ്ഞു.
"ഡേയ്, ഡേയ്.... എല്ലാവരും വാങ്കടാ.... അപ്പോറോം സ്റ്റും പാര്, യരാവത് പാത്തെ, ഉയിരെടുത്തുക്കോ.."
കത്തിയെരിയുന്ന ചുരുട്ട് നിലത്തിട്ട് ചവിട്ടിയെരിച്ചുകൊണ്ട് സെൽവം പറഞ്ഞു.
അജു മറവിലേക്ക് പതുങ്ങിയിരുന്നു. തണുത്ത രാത്രിയിലും വിയർപ്പുതുള്ളികൾ അവന്റെ നെറ്റിയിൽ നിന്നും പൊടിയൻ തുടങ്ങി.
അജു മറവിലേക്ക് പതുങ്ങിയിരുന്നു. തണുത്ത രാത്രിയിലും വിയർപ്പുതുള്ളികൾ അവന്റെ നെറ്റിയിൽ നിന്നും പൊടിയൻ തുടങ്ങി.
അവൻ ഫോണെടുത്ത് എസ്‌ഐയെ വിളിക്കാൻ തുനിഞ്ഞതും പിന്നിൽ നിന്നും ഒരാൾ അവന്റെ തോളിൽ പിടിച്ചു.
"നീയര്.. ഇങ്കെ എന്ന
💬 Comments
View all comments