Chapter Title : ഒരു നേർത്തക്കാറ്റിൻ മർമ്മരഗീതം
ദീപ നോക്കിനിന്നു.
ഒഴുകിയകലുന്ന വെള്ളത്തിലേക്ക് അവൾ തന്റെ കൊലുസണിഞ്ഞ കാലുകൾ പതിയെ ഇറക്കിവച്ചു.
മിഞ്ചിയിട്ട വിരലുകളെ മഴവെള്ളം തഴുകിതലോടി. ശരീരമാസകാലം കുളിര് കൊരുന്നപോലെ തോന്നിയ അവൾ അൽപ്പനേരം കണ്ണുകളടച്ചുപിടിച്ചു.
വാലിയശബ്ദത്തിൽ ഇടിയോട്കൂടി മിന്നലും മണ്ണിലേക്കിറങ്ങിവന്നപ്പോൾ ദീപ അൽപ്പം ഭയന്നു.
വീട്ടിലെത്തിയ അവൾ വീട് പൂട്ടികിടക്കുന്നത് കണ്ട് അപ്പുറത്തെ വീട്ടിലെ സരളചേച്ചിയോട് കാര്യംതിരക്കി.
"ദീപാ, അമ്മക്ക് ചെറിയ തലകറക്കം.. അടുക്കളയിലൊന്ന് വീണു."
സരളചേച്ചിയുടെ വാക്കുകൾ കേട്ട ദീപയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. മഴനനഞ്ഞ അടുക്കളയിലെ തിണ്ണയിൽ അവൾ തളർന്നിരുന്നു.
"ഹാ...നീ കരയാതെ വാവേ, കണ്ണ് തുടക്ക്."
സരളചേച്ചി അവളെ സമാധാനിപ്പിച്ചു.
"എപ്പോ,ന്നെ ആരും വിളിച്ചില്ല്യാല്ലോ." ഇടറിയ ശബ്ദത്തിൽ അവൾ ചോദിച്ചു.
"കുഴപ്പൊന്നൂല്ല്യാ, സിറ്റി ഹോസ്പിറ്റലിൽ അഡ്മിറ്റാണ്."
"ഞാൻ പോയിനോക്കട്ടെ." ഇരുന്നിടത്തുനിന്ന് എഴുന്നേറ്റ് കലങ്ങിയ കണ്ണുകൾ തുടച്ചുകൊണ്ട് അവൾ പറഞ്ഞു.
"ശരി, പോയിട്ട് വിളിക്കു, നിക്ക് ഞാൻ കൊറച്ചു പൈസ തരാം, കൈയിൽ പിടിച്ചോ ആവശ്യം വരും."
"മ് "
ദീപ ഒന്ന് മൂളിയിട്ട് ഔട്ടോ വിളിക്കാൻ ഫോൺ എടുത്ത് നോക്കിയപ്പോൾ അനിയന്റെ ആറു മിസ്ഡ് കാൾ,അവൾ പെട്ടന്ന് ഔട്ടോ വിളിച്ച് സരളചേച്ചിയുടെ കൈയിൽ നിന്ന് പണം വാങ്ങി ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു..
"ഓഹ്...നശിച്ചമഴ കാരണം പുറത്തിറങ്ങാൻ പറ്റാണ്ടായി"
വഴിയിലൂടനീളം ആർത്തുപെയ്യുന്ന മഴയെ അവൾ ശപിച്ചുകൊണ്ടേയിരുന്നു.
ഓട്ടോ ഹോസ്പിറ്റലിന്റെ മുൻഭാഗത്തേക്ക് കയറ്റിനിർത്തി. അനിയൻ അപ്പു റിസപ്ഷനിൽ ബില്ല് പിടിച്ചുകൊണ്ട് നിൽക്കുന്നുണ്ടായിരുന്നു.
ദീപയെ കണ്ടയുടൻ അപ്പു അവളുടെ അരയിലൂടെ കൈയിട്ട് കെട്ടിപിടിച്ചുകൊണ്ട് കരഞ്ഞു.
"എത്ര നേരയി ഞാൻവിളിക്കിണു.. എന്താ ഫോൺ എടുക്കാത്തെ കുഞ്ഞേച്ചി."
"ഞാൻ ബസ്സിലായിരുന്നു മോനുട്ടാ."
കലങ്ങിയ കണ്ണുകളിൽ നിന്നും ഒഴുകിവരുന്ന കണ്ണുനീർത്തുള്ളിയെ
💬 Comments
View all comments