Chapter Title : ഒരു നേർത്തക്കാറ്റിൻ മർമ്മരഗീതം
ദീപ പതിയെ തുടച്ചുനീക്കി.
"'അമ്മ കറി പാത്രായിട്ട് വന്നതാ തലചുറ്റി വീണു.. ഇപ്പൊ ഗ്ലുക്കോസ് കേറ്റുന്നുണ്ട്. കുഴപ്പല്ല്യ നാളെപ്പോകാം എന്ന് പറഞ്ഞു.."
ദീപയുടെ കൈപിടിച്ച് അവൻ വാർഡിലേക്ക് നടന്നു.
അമ്മയുടെ കട്ടിലിന്റെ അരികിലിരുന്നുകൊണ്ട് ന്യൂസ്‌പെപ്പർ വായിക്കുകയായിരുന്നു അച്ഛൻ. ദീപയെ കണ്ടയുടനെ അവിടെനിന്ന് എഴുന്നേറ്റ് വൾക്ക് നേരെ ഒരു ബില്ല് നീട്ടി.
"മോളെ നീ ഈ ബില്ലൊന്നടക്കണം 560 രൂപണ്ട് , ന്റെൽ ഇല്ല്യാ..."
"ശരി അച്ഛാ..."
ദീപ ബില്ലുമായി ക്യാഷ് കൗണ്ടറിൽ എത്തിവരിക്കുനിന്നു.
പെട്ടന്നാണ് സൈറൺ മുഴക്കി ആശുപത്രി കോംബൗണ്ടിലേക്ക് ആംബുലൻസ് പാഞ്ഞുകയറി നിന്നത്.. ആളുകൾ ചുറ്റിലും കൂടി അറ്റൻഡർ ഒരാളെ സ്ട്രേക്ച്ചറിൽ കിടത്തി വളരെ വേഗം കേഷ്വാലിറ്റിയിലേക്ക് കൊണ്ടുപോയി. പുറകിൽ നിന്നാരോ പറയുന്നുണ്ടായിരുന്നു
"പാവം പയ്യൻ, ആ സെൽവത്തിന്റെ അൾക്കാരാ...എന്ത് നല്ലകാര്യമാണാവോ ആ ചെക്കൻ ചെയ്തത്.."
ബില്ലടച്ചു അവൾ വാർഡിലേക്ക് നടന്നു..
"കുഞ്ഞേച്ചി..." പിന്നിൽ നിന്ന് അപ്പു അവളെ വിളിച്ചു.
"ന്തടാ മോനുട്ടാ..."
"ഇന്ന് ടൗണിൽവച്ച് ഒരു ചെറിയകുട്ടിയെ ഒരാൾ ഒരുപാട് തല്ലി. കുട്ടി വാവിട്ട് കരയുന്നതുകണ്ട ഒരു ഏട്ടൻ അത് ചോദിക്കാൻ ചെന്നു.. ആ ഏട്ടനും കിട്ടി കണക്കിന് അടി. ഇപ്പൊ ദാ ഇവിടെ കൊണ്ടന്നിട്ടുണ്ട്.. കാലൊടിഞ്ഞുന്നാ കേട്ടേ.."
സങ്കടത്തോടെ അപ്പു പറഞ്ഞു.
"അയ്യോ പാവാല്ലേ.ഇക്കാലത്ത് ഒരു നല്ലകാര്യം ചെയ്യാനും പറ്റില്ല്യാ കഷ്ടം."
അപ്പുവിന്റെ തോളിലൂടെ കൈയിട്ട് അവർ രണ്ടുപേരും വാർഡിലേക്ക് നടന്നകന്നു.
മഴ ഒട്ടുംകുറയാതെ തിമിർത്ത്പെയ്തു കൊണ്ടേയിരുന്നു. വാർഡിലെ ജാലകത്തിലൂടെ ദീപ സെൻസൈഡ്ന്റെ പുറത്തുനിന്ന് ഇറ്റിവീഴുന്ന മഴത്തുള്ളികളെ കൈവെള്ളയിലൊതുക്കി മഴയെ അസ്വദിച്ചുകൊണ്ടേയിരുന്നു.
അങ്ങകലെ മഗ്‌രിബ് ബാങ്ക് കൊടുക്കുന്നത്കേട്ട ദീപ വാച്ചിലേക്കൊന്ന് നോക്കി
"ദേവീ...
💬 Comments
View all comments