0%

Chapter Title : ഒരു നേർത്തക്കാറ്റിൻ മർമ്മരഗീതം

Author : Kambikathakal Read All Parts 751

സമയം 6 കഴിഞ്ഞോ..."

അമ്മയ്ക്കുള്ള ചായ വാങ്ങാൻ ദീപ ഫ്ലാസ്ക്കുമായി കെഷ്വാലിറ്റി വരാന്തയിലൂടെ കാന്റീനിലേക്ക് നടന്നു

അവിടെയും വൈകിട്ട് അഡ്മിറ്റായ അയാളെക്കുറിച്ചായിരുന്നു സംസാരം

"പാവം കുട്ടി..ഇത് ചെയ്ത ദുഷ്ട്ടനോട് ദൈവം ചോദിക്കും.."

ചായക്ക് വരിനിൽക്കുന്ന ഒരു ചേച്ചി,മറ്റൊരാളോട് സംസാരിക്കുന്നത് കേട്ട ദീപ ഒന്നാലോചിച്ചു നിന്നു.

'ഒന്ന് പോയി നോക്കണോ...?" അവൾ സ്വയം ചോദിച്ചു.

"ഏയ് വേണ്ടാ..'

ചായയുമായി ദീപ അമ്മയുടെ അടുത്തെത്തി..

"വല്ല വിവറരോം കിട്ടിയോ മോളെ"

"ആരുടെ...?."

"ഏതോ ഒരു പയ്യന്റെ കാലാരോതല്ലിയോടിച്ചെന്നു കേട്ടു..."

തലയിണ ചാരി എഴുന്നേൽക്കാൻ ശ്രമിക്കുന്നതിനിടയിൽ 'അമ്മ ചോദിച്ചു.

"ഞാനും കേട്ടു. ഇപ്പൊ വരാ ഒന്ന് പോയിനോക്കട്ടെ.." ഫ്ലാസ്കിൽ നിന്നും ചായ ഗ്ലാസിലേക്ക് പകർത്തുന്നതിനിടയിൽ ദീപ പറഞ്ഞു.

ചുരിദാറിന്റെ ഷാൾ തന്റെ വലത് കൈയിലെ ചൂണ്ടുവിരലിൽചുറ്റി അവൾ കേഷ്വാലിറ്റിയിലേക്ക് നടന്നു.

എൻക്വയറികൗണ്ടറിൽ ചെന്ന് വിവരമന്വേഷിച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന നേഴ്സ് റൂമും കാണിച്ചുകൊടുത്തു.

അൽപ്പം ആശങ്കയോടെ ദീപ റൂം നമ്പർ 15 ന്റെ വാതിലിന് ചാരെ നിന്നു.

"വേറെ ആരെങ്കിലും ഉണ്ടാകുമോ മുറിയിൽ, കേറിനോക്കണോ?"

രണ്ടും കൽപ്പിച്ച് അവൾ വാതിൽ തുറന്നു.

ഇടത് കൈ തലക്ക് വച്ച്, വലതുകൈതണ്ട കൊണ്ട് മുഖം മറച്ച് ഒരാൾ ഇടത്കാലിൽ പ്ലാസ്റ്ററിട്ട് കിടക്കുന്നു.

രോമങ്ങൾതിങ്ങിയ വലത് കൈയിൽ കറുത്തചരട് കൈചെയ്‌നുമായ് പിണഞ്ഞുകിടക്കുന്നു. കൈയില്ലാത്ത വെളുത്തബനിയന്റെ ഉള്ളിലൂടെ അയാളുടെ നെഞ്ചിലെരോമങ്ങൾ അവളെ എത്തിനോക്കി.

"സർ, ഇപ്പൊ എങ്ങനെയുണ്ട്." ദീപ ശബ്ദം താഴ്ത്തി ചോദിച്ചു.

"മ്... കുഴപ്പല്ല്യാ.." മുഖത്തുനിന്ന് കൈയെടുക്കാതെ അയാൾ പറഞ്ഞു.

"സിസ്റ്റർ... ഡോക്ടറെയെന്ന് വിളിക്കൂ, എനിക്ക് പോണം.." വേദനയിൽകിടക്കുന്ന ശരീരമൊന്നിളക്കിക്കൊണ്ട് അയാൾ പറഞ്ഞു.

"അയ്യോ സർ, ഞാൻ സിസ്റ്റർ

💬 Comments

View all comments